- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഭാര്യയോട് അച്ചാര്‍ വേണോ എന്ന് ചോദിക്കാന്‍ നീ ആരാടാ..? മുഖംമൂടി സംഘം മാരകായുധങ്ങളുമായി യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കരുനാഗപ്പള്ളി: മുഖം മൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കാലു തല്ലിയൊടിക്കുകയും ചെയ്തു. തഴവാ വിശ്വ ഭവനത്തില്‍ ഹരിനാഥി(42)നെയാണ് മുഖം മറച്ചെത്തിയ സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മീന്‍ കച്ചവടക്കാരനായി ഹരിനാഥ് ജോലി കഴിഞ്ഞ് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമം. എന്റെ ഭാര്യയോട് അച്ചാര്‍ വേണോ എന്ന് ചോദിക്കാന്‍ നീ ആരാടാ..? എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് ഹരിനാഥ് പറയുന്നു. പ്രതികള്‍ കൈവശമുണ്ടായിരുന്ന ഉരുമ്പ് വടി കൊണ്ട് […]
കരുനാഗപ്പള്ളി: മുഖം മൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കാലു തല്ലിയൊടിക്കുകയും ചെയ്തു. തഴവാ വിശ്വ ഭവനത്തില്‍ ഹരിനാഥി(42)നെയാണ് മുഖം മറച്ചെത്തിയ സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മീന്‍ കച്ചവടക്കാരനായി ഹരിനാഥ് ജോലി കഴിഞ്ഞ് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമം. എന്റെ ഭാര്യയോട് അച്ചാര്‍ വേണോ എന്ന് ചോദിക്കാന്‍ നീ ആരാടാ..? എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് ഹരിനാഥ് പറയുന്നു. പ്രതികള്‍ കൈവശമുണ്ടായിരുന്ന ഉരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തി. മീന്‍ വറുത്തു കൊണ്ടിരുന്ന ഫ്രൈ പാന്‍ എടുത്ത് തലയ്ക്കടിച്ചു. പിന്നീട് തലങ്ങും വിലങ്ങും അക്രമമായിരുന്നു. കമ്പി വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഇടതു കാലിന് പൊട്ടലുണ്ടായി. തലയിലും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.
ക്രൂരമായ മര്‍ദ്ദനത്തിനിടെ ഹരിനാഥ് നിലവിളിച്ചതോടെ അക്രമി സംഘം ബൈക്കുകളില്‍ കയറി രക്ഷപെടുകയായിരുന്നു. ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. സംഭവത്തില്‍ ഓച്ചിറ പോലീസില്‍ പരാതി നല്‍കി. പരാതിയിന്‍മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മീന്‍ കച്ചവടത്തിന് ശേഷം ഹരിനാഥ് അധികം വരുന്ന മീനുകള്‍ അച്ചാറിട്ട് വില്‍പ്പന നടത്തുന്നുണ്ട്. മര്‍ദ്ദനമേല്‍ക്കുന്ന ദിവസം രണ്ട് യുവതികള്‍ വീടിന് സമീപത്ത് കൂടി പയപ്പോള്‍ മീന്‍ അച്ചാര്‍ വേണോ എന്ന് ചോദിച്ചിരുന്നു. വേണ്ടാ എന്ന് ഇവര്‍ മറുപടി പറയുകും ചെയ്തു. ഇതിന് ശേഷമാണ് അക്രമം നടന്നത്.