- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭക്ഷണത്തിന് ശേഷം ഗേറ്റ് അടയ്ക്കാന്‍ പറുത്ത്പോയി; ശബ്ദം കേട്ട് പുറത്തെത്തിയ ബന്ധുക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജീവിനെ; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണ് മരണകാരണം എന്ന് പോലീസ്; അന്വേഷണം ആരംഭിച്ചു
ഹരിപ്പാട്: തിരുവോണദിനത്തില്‍ രക്തത്തില്‍ കുളിച്ച് വീട്ടില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവാറ്റ പുലരിയിലെ രാജീവ് (48) ആണ് മരിച്ചത്. രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകനാണ് മരിച്ച രാജീവ്.
തിരുവോണദിന രാത്രി ഭക്ഷണത്തിന് ശേഷം ഗേറ്റ് അടയ്ക്കാന്‍ പുറത്തുപോയ രാജീവ് കുറച്ചുസമയം കഴിഞ്ഞ് വരാന്തയിലെ കസേരയില്‍ ഇരിക്കുന്നതായി വീട്ടുകാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ഉണ്ടായ ശബ്ദം കേട്ട് പുറത്ത് പോയപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് കമഴ്ന്ന് കിടക്കുന്ന രാജീവിനെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജീവിനെ കണ്ട് ബന്ധുക്കള്‍ ബഹളം വച്ചു. ഉടന്‍ അയല്‍വാസികള്‍ ഓടി എത്തുകയായിരുന്നു. ഉടന്‍ തന്നെ രാജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്ന് ഒരു ബേ്‌ളഡ് പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ രക്തം ഉണ്ടായിരുന്നില്ല. കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കൈവിരലുകളും മുറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ മറ്റ് പാടുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഇല്ല എന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹരിപ്പാട് സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. രാജീവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും.