- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനക്കമില്ല; സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു; കാര്‍ കുത്തിറന്നപ്പോള് കണ്ടത് ഒരാള്‍ മരിച്ച് കിടക്കുന്നത്; സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി. പൂച്ചാക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറമട (കേളംപറമ്പില്‍) ജോസി ആന്റണിയാണ് (മാത്തച്ചന്‍, 45) മരിച്ചത്. സുഹൃത്ത് പുന്നംപൊഴി മനോജാണ് (55) ഒപ്പമുണ്ടായിരുന്നത്. വൈകിട്ട് ആറോടെ മണിയാതൃക്കല്‍ കവലയ്ക്കു സമീപമാണ് സംഭവം.
കാര്‍ നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനക്കമില്ലാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് പോലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹന മെക്കാനിക്കിനെ വിളിച്ച് വരുത്തി കാര്‍ തുറന്ന് പരിശോധിക്കുമ്പോഴാണ് രണ്ട് പേരെയും കണ്ടെത്തിയത്. ജോസി ഡ്രൈവര്‍ സീറ്റിലും മനോജ് പിന്‍സീറ്റിലുമായിരുന്നു.
മനോജ് അര്‍ധബോധാവസ്ഥയിലും ജോസി മരിച്ച നിലയിലുമായിരുന്നു. ഉടനെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസിയുടെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച നടക്കും.