തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊല; കൊല്ലപ്പെട്ടത് റൗഡി ലിസ്റ്റില്‍ പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലി; പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടാപ്പകയിലെ കൊലപാതകങ്ങള്‍ക്ക് അറുതിയില്ല. വീണ്ടും ഒരു ഗണ്ടു കൂടി കൊല്ലപ്പെട്ടു. ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്. ഇന്നു പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൂന്തുറ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടാപ്പകയിലെ കൊലപാതകങ്ങള്‍ക്ക് അറുതിയില്ല. വീണ്ടും ഒരു ഗണ്ടു കൂടി കൊല്ലപ്പെട്ടു. ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്. ഇന്നു പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൂന്തുറ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്.
കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബീമാപള്ളിയ്ക്ക് സമീപമുള്ള പ്രദേശമായ ഇവിടുത്തെ കടല്‍തീരത്തോട് ചേര്‍ന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക സൂചന. ഇന്നലെ അര്‍ധരാത്രിയോടു കൂടി ഏതാനും യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും തുടര്‍ന്ന് ഷിബിലിയെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രാഥമികവിവരം. നാട്ടുകാര്‍ അറിയിച്ചതോടെ പൊലിസ് സ്ഥലത്തെത്തി. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ സമീപത്തുനിന്ന് പൊലിസ് കണ്ടെടുത്തു.
പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, തുടര്‍കൊലപാതകങ്ങള്‍ക്ക് വേദിയാവുകയാണ് സംസ്ഥാനത്തിന്റെ തലസ്ഥാനം. ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവായിരുന്ന വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകം. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയി പുറത്തിറങ്ങിയത്. പിന്നാലെയാണ് കൊലപ്പെടുത്തിയതും.