- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റോഡ് വശത്തെ ഹോട്ടലിൽ ജോലി ചെയ്ത് ജീവിതമാർഗം; അവിടെ വച്ച് സൂരജുമായി വിട്ടുപിരിയാനാവാത്ത വിധം അടുപ്പം; വാടകമുറിയിലും സ്ഥിരം സന്ദർശകൻ; ഒടുവിൽ യുവാവിന്റെ മറ്റൊരു ബന്ധം കൈയ്യോടെ പൊക്കിയതും സമ്മർദ്ദം; വിഹാറിലെ ആകാംഷയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; യമുന നദിയിൽ വലിച്ചെറിഞ്ഞ ആ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് പോലീസിനും ഉത്തരമില്ല
കാൺപൂർ: സ്വന്തം കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാമുകിയെ കൊലപ്പെടുത്തി സെൽഫി എടുത്തശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുന നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകനും സഹായിയുമാണ് പോലീസ് വലയിൽ കുടുങ്ങിയത്. 20 വയസ്സുള്ള ആകാംക്ഷ എന്ന യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് കാൺപുർ പോലീസ് ആദ്യം കേസെടുക്കുന്നത്.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഫത്തേപൂർ സ്വദേശിയായ സൂരജ് കുമാർ ഉത്തം(20) ആകാംഷയെ ജൂലൈ 21-ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ആകാംക്ഷ സൂരജിനെ സമ്മർദ്ദത്തിലാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കാൺപുർ ദേഹത് ജില്ലയിലെ സുജ്‌നിപുർ നിവാസിയായ ആകാംഷ ഹമീർപുർ റോഡിലെ ഭക്ഷണശാലയിൽ ജോലി ചെയ്യുകയായിരുന്നു. ഹനുമന്ത് വിഹാറിൽ വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്. പ്രതി ഇവിടെ സ്ഥിരം സന്ദർശകനായിരുന്നു.
കൊലപാതകത്തിന് ശേഷം സൂരജ് മൃതദേഹത്തോടൊപ്പം സെൽഫിയെടുത്തു. പിന്നീട് സുഹൃത്തായ ജാഫ്രാബാദ് സ്വദേശി ആശിഷ് കുമാറിനെ സഹായത്തിനായി വിളിച്ചു. ഇരുവരും ചേർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ചില്ല പാലത്തിൽനിന്ന് യമുന നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സൗത്ത്) യോഗേഷ് കുമാർ വ്യക്തമാക്കി.
തുടർന്ന്, തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ലൊക്കേഷൻ വിവരങ്ങൾ നൽകാനും വേണ്ടി ആകാംഷയുടെ മൊബൈൽ ഫോൺ സൂരജ് കാൺപുർ സെൻട്രൽ സ്റ്റേഷനിലെ ട്രെയിനിൽ ഉപേക്ഷിച്ചു. ആകാംക്ഷയുടെ മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇയാൾ മാറ്റി. ജൂലൈ 22-ന്, മകളുടെ നമ്പറിൽനിന്ന് സംശയാസ്പദമായ മറുപടികൾ ലഭിച്ചതിനെ തുടർന്ന് അമ്മ വിജയശ്രീ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.