- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്റ്റോപ്പിൽ ബസ് ചവിട്ടിയതും പരിഭ്രാന്തിയിൽ ഒരാൾ; വെപ്രാളം പിടിച്ച് ഇറങ്ങിയോടി അജ്ഞാതൻ; പിന്നാലെ കുട്ടിയുടെ തുറന്നു പറച്ചിലിൽ ഞെട്ടൽ; അവനെ പിടിച്ചുനിർത്തെന്ന് ബന്ധുക്കൾ; അര സെക്കൻഡിനുള്ളിൽ ഓടിമറഞ്ഞ് പ്രതി; ദൃശ്യങ്ങൾ സഹിതം കണ്ട പോലീസ് ചെയ്തത്!
തൃശൂർ: സാധാരണ വേഗതയിൽ പാഞ്ഞ് സ്റ്റോപ്പിൽ ചവിട്ടി നിർത്തി സ്വകാര്യ ബസ്. പിന്നാലെ പരിഭ്രാന്തിയിൽ ഇറങ്ങിയോടി അജ്ഞാതൻ. പിന്നാലെ ബസിനുള്ളിൽ യാത്ര ചെയ്ത കുട്ടിയുടെ തുറന്നുപറച്ചിലിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഡനവിവരം. ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത്. ബസ് സ്റ്റോപ്പിൽ നിർത്തിയതും ഇയാൾ ഇറങ്ങി ഓടുകയും ചെയ്തു. തൃശൂരിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ബസിൽ യാത്ര ചെയ്യവെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അജ്ഞാതൻ പീഡിപ്പിച്ചത്. ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസിലാണ് പീഡനം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസ് പുറത്തുവിടുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഉച്ചക്ക് ഒരുമണിക്ക് ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിപ്പോയി. സംഭവം കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി.
ബസ്സുകളിലെ ഉൾപ്പെടെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങൾ കുന്നംകുളം പൊലീസിന് ലഭിച്ചത്. പ്രതിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.