- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡാ...എനിക്കിനി വയ്യ ജീവിതം മടുത്തു; ജിൽസൺന്റെ അവസാനത്തെ കോളിൽ കൂട്ടുകാർ അലറിവിളിച്ചു; മക്കളെ മുറിയിൽ പൂട്ടിയിട്ട് കടുംകൈ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു; പിന്നിലെ കാരണം തുറന്നുപറഞ്ഞ് പോലീസ്!
കൽപ്പറ്റ: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിലാണ് ദാരുണമായ സംഭവം നടന്നത്. കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്. നേരെത്തെ കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.
ഇത് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കേണിച്ചിറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ കൊന്ന ശേഷം ജിന്‍സന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിൽസണെ ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ. ഒരു കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.
വാട്ടർ അതേറിറ്റി ജീവനക്കാരനാണ് ജിൻസൺ. കടബാധ്യതയെ ചൊല്ലി നിരന്തരം തർക്കം ഉണ്ടായിരിന്നു. സംഭവ ദിവസവും തർക്കം ഉണ്ടായിരിന്നു അങ്ങനെ നീണ്ട തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ജിൻസൺ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയതായും വിവരങ്ങൾ ഉണ്ട്.