- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരേസമയം നാല് യുവതികളുടെ ഭര്‍ത്താവായി വിലസി; അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നാലാം ഭാര്യ അറിഞ്ഞു; തട്ടിപ്പിനിരയായ യുവതികള്‍ പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍; പിന്നാലെ കൊല്ലത്ത് വിവാഹതട്ടിപ്പുകാരനായ 31കാരന്‍ പിടിയില്‍
കൊല്ലത്ത് വിവാഹതട്ടിപ്പുകാരനായ 31കാരന്‍ പിടിയില്‍
കൊല്ലം: വിവാഹ തട്ടിപ്പ് നടത്തി നാല് യുവതികളില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന 31കാരന്‍ അറസ്റ്റില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ്ബാബുവിനെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭര്‍ത്താവായി വിലസി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂര്‍ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതും സംഭവം പുറംലോകം അറിഞ്ഞതും.
സംഭവത്തെ കുറിച്ച് വര്‍ക്കല പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ്. പ്രതിയുടെ വിവാഹ തട്ടിപ്പില്‍ നിരവധി യുവതികള്‍ സമാനമായി ഇരയായിട്ടുണ്ടെന്നും, ഒരു വിവാഹവും നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയും പൊലീസ് മനസ്സിലാക്കിയത്.
തുടര്‍ന്ന് പൊലീസ് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായ യുവതികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വര്‍ണ്ണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോള്‍ വര്‍ക്കല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, ബലാല്‍സംഗം, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഒരേസമയം നാല് യുവതികളുടെ ഭര്‍ത്താവായി അഭിനയിക്കവേ അഞ്ചാമതും ബന്ധം തുടങ്ങാനുള്ള ശ്രമമാണ് യുവാവിനെ കുടുക്കിയതെന്ന് പൊലീസ് പറയുന്നു. നഗരൂര്‍ സ്വദേശിയായ നാലാം ഭാര്യ പുതിയ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് നിതീഷിന്റെ വിവാഹതട്ടിപ്പ് പുറത്തുവന്നത്.