- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ സംശയിച്ച പോക്സോ കേസ് പ്രതി; 'അസ്ത്ര' കണ്ടക്ടറിലേക്ക് പ്രതികാരമെത്തിയത് മൊബൈല്‍ പരിശോധന; എച്ച്എംടി കൊലയും സംശയ രോഗം
കൊച്ചി: കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്‍ വെച്ച് ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടപ്രതി മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ആളായിരുന്നു പ്രതി. കളമശ്ശേരി, ഗ്ലാസ്സ് ഫാക്ടറി കോളനി, ചാമപറമ്പില്‍ വീട്ടില്‍ ബിജു മകന്‍ മിനൂപ് (വയസ്സ് 28) എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ പൊക്‌സോ, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, പബ്ലിക് സെര്‍വന്റിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് […]
കൊച്ചി: കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്‍ വെച്ച് ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടപ്രതി മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ആളായിരുന്നു പ്രതി. കളമശ്ശേരി, ഗ്ലാസ്സ് ഫാക്ടറി കോളനി, ചാമപറമ്പില്‍ വീട്ടില്‍ ബിജു മകന്‍ മിനൂപ് (വയസ്സ് 28) എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ പൊക്‌സോ, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, പബ്ലിക് സെര്‍വന്റിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ഉച്ചക്ക് 12.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ നിന്നു യാത്രക്കാരുമായി വന്ന 'അസ്ത്ര' ബസ്സിലെ കണ്ടക്ടര്‍ ആയിരുന്ന ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. എച്ച്എംടി ജംക്ഷനില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ പ്രതി, ജുമാ മസ്ജിദിനു സമീപം ബസ് നിര്‍ത്തിയ സമയം ബസ്സിന്റെ പിന്‍വാതിലിലൂടെ കയറി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ചശേഷം പ്രതി ബസ്സില്‍ നിന്നും ചാടി ഇറങ്ങി സമീപത്തുള്ള ഇടവഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
കുത്തേറ്റുവീണ അനീഷിനെ ഉടന്‍തന്നെ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിനൂപും ഭാര്യയും ഏറെ നാളുകളായി പിരിഞ്ഞ് താമസ്സിച്ചുവരികയായിരുന്നു. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്നയുടന്‍ കൊച്ചി സിറ്റി ഡിസിപി ലോ & ഓര്‍ഡര്‍ കെ എസ് സുദര്‍ശന്‍ ഐപിഎസ്, തൃക്കാക്കര അസ്സി: കമ്മീഷണര്‍ ഓഫ് പോലീസ് ബേബി, കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ ലത്തീഫ് എം ബി എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
സിസിടിവിയും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി ട്രയിന്‍ മാര്‍ഗം കടന്നുകളയുവാന്‍ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാകിയ പോലീസ് റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കി. കളമശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ദൂരെ വെച്ച് പോലീസ് സംഘത്തെ കണ്ട പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയും, പിന്നീട് മുട്ടം പടിഞാറ് വശത്തുള്ള ഒരു പുഴയില്‍ ചാടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം മറുകരയില്‍വെച്ച് പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരായ സിങ് സി ആര്‍ , സെബാസ്റ്റ്യന്‍ പി ചാക്കോ, വിഷ്ണു വി എന്നിവരും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ഏലൂര്‍ സ്റ്റേഷനില്‍ പോക്സോ കേസിലും പ്രതിയായ ഇയാള്‍ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പു വരെ ബംഗളൂരുവിലായിരുന്നു.ഇവിടേക്ക് പോകും മുമ്പ് മിനൂപ് ഒന്നര വര്‍ഷമായി അകന്നുകഴിയുന്ന ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ബലംപ്രയോഗിച്ച് കൈക്കലാക്കിയിരുന്നു. ഇങ്ങനെയാണ് ഭാര്യ വൈറ്റില - കളമശേരി മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'അസ്ത്ര' ബസിലെ കണ്ടക്ടറായ അനീഷുമായി സൗഹൃദത്തിലാണെന്ന് അറിഞ്ഞത്. ഭാര്യയുമായി സൗഹൃദം സ്ഥാപിക്കുന്നവരെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന സ്വഭാവം മിനൂപിനുണ്ട്.
വെള്ളിയാഴ്ച അനീഷിനെയും ഒരു ഓട്ടോ ഡ്രൈവറെയും കൊച്ചിയിലെ ഒരു മാളിലെ ജീവനക്കാരനെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റ് രണ്ടുപേരും ഫോണ്‍ കട്ട് ചെയ്തെങ്കിലും അനീഷ് തിരിച്ച് കടുത്തഭാഷയില്‍ പ്രതികരിച്ചു. ഇതില്‍ കലിപൂണ്ട മിനൂപ് അന്നുരാത്രി ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആലുവയില്‍ എത്തി. ഇവിടെയുള്ള ഒരു കടയില്‍ നിന്ന് കത്തിവാങ്ങി. ഇതുമായി വീട്ടിലെത്തിയശേഷം വൈകാതെ അനീഷിനെ തെരഞ്ഞ് ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി.
ബസിന്റെ പിന്നിലെ വാതിലിലൂടെ ബസിലേക്ക് ഓടിക്കയറുമ്പോള്‍ അനീഷ് ഡ്രൈവറുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. ആദ്യകുത്ത് അനീഷിന്റെ പുറത്താണ് ഏറ്റത്. തിരിയുന്നതിനിടെ രണ്ടാംകുത്ത് കഴുത്തിലും നെഞ്ചിലുമായി കൊണ്ടു. കത്തിവീശുന്നതിനിടെ കൈമുട്ടിനും വെട്ടേറ്റു. പിന്നീട് അനീഷിനെ തള്ളിയിട്ട് മുന്നിലെ വാതില്‍ തുറന്ന് രക്ഷപ്പെട്ടു. ഒരു യാത്രക്കാരിയെയും ഇയാള്‍ തള്ളിയിട്ടിരുന്നു.