- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി സുരക്ഷിത; പോയത് തൃശൂരില്‍ ധ്യാനം കൂടാന്‍; പെണ്‍കുട്ടി പൊലീസ് സംരക്ഷണയില്‍l ജീവന്‍ തിരിച്ചുകിട്ടിയത് പോലെയുണ്ടെന്ന് അമ്മ
കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി സുരക്ഷിത.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഇരുപതുകാരി ഐശ്വര്യ അനില്‍ സുരക്ഷിത. കുഴിത്തുറ സ്വദേശിയായ ഐശ്വര്യയെ പതിനെട്ടാം തീയതി മുതല്‍ കാണാതായിരുന്നു. തൃശൂരില്‍ നിന്നാണ് കണ്ടെത്തിയത്.
പൊലീസിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോള്‍. തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ വച്ചാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെയാണ് ധ്യാനം കേന്ദ്രത്തിലെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്.
യുവതിയുടെ മാതാപിതാക്കളും പൊലീസു തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയതുപോലെയുണ്ടെന്ന് ഐശ്വര്യയുടെ അമ്മ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞിനെത്തുടര്‍ന്നാണ് യുവതി വീടുവിട്ടതെന്നാണ് സൂചന.
18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് അമ്മ ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ എന്‍ട്രന്‍സ് കോച്ചിംഗ് പഠിക്കുന്നത്.
രാവിലെ വീട്ടില്‍ നിന്നിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് പരിസരത്തുകൂടിയാണ് ഐശ്വര്യ പോയത്. ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച്, അതില്‍ കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് പൊലീസ് സംസാരിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഐശ്വര്യയെ ഇറക്കിവിട്ടെന്നാണ് സ്ത്രീ പറഞ്ഞിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.