- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന്‍ കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍
മയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്
റോം: ഇറ്റലിയെ നടുക്കിയ അരുംകൊലയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എങ്ങും ഞെട്ടല്‍. മുടിയന്‍മാരായ പുത്രന്‍മാരെ ഗതികെട്ട് കൊലപ്പെടുത്തി മാതാപിതാക്കളുടെ വാര്‍ത്തകള്‍ കേരളത്തില്‍ നിന്നടക്കം പുറത്തുവന്നിട്ടുണ്ട്. സമാനമായൊരു അരുംകൊലയാണ് ഇറ്റലിയെ നടുക്കുന്ന സംഭവമായി മാറിയിരിക്കുന്നത്. കണ്‍മുന്‍പില്‍ മകന്റെ കൊടുംക്രൂരതകള്‍ കണ്ട് സഹിക്കാന്‍ കഴിയാതെ വയോധികയായ മാതാവ് മകനെ മകക്കു മരുന്നു കലക്കി നല്‍കിയ ശേഷം വെട്ടിനുറുക്കി കൊലപ്പെടുത്തി. മൂന്ന് കഷ്ടണങ്ങളാക്കിയ മൃതദേഹം മാലിന്യതൊട്ടില്‍ തള്ളുകയാണ് ഉണ്ടായത്.
ഇറ്റലിയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയിലാണ് നടുക്കുന്ന ഈ ഇരുംകൊല നടന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിമുറിച്ച് മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചതാണെന്ന് മാതാവ് പോലീസ് മുമ്പാകെ കുറ്റം സമ്മതിച്ചു. ഈ അരുംകൊലയിലേക്ക് നയിച്ച സംഭവം അറിഞ്ഞാണ് മറ്റുള്ളവരുടെ ഹൃദയം തകര്‍ന്നത്. തന്റെ മകന്‍ ഒട്ടും നല്ലവനായിരുന്നില്ലെന്നാണ് ആ മാതാവ് വാദിച്ചത്. മകന്‍ അയാളുടെ കാമുകിയെ നിരന്തരം ഉപദ്രവിക്കുകയും ലഹരിക്ക് അടിമമായിരുന്നു. ഇങ്ങനെ തന്റെ കണ്‍മുന്നില്‍ നടക്കുന്ന അതിക്രമങ്ങള്‍ കണ്ട് സഹികെട്ടാണ് ഈ മാതാവ് അരുംകൊല ചെയ്തത്. അമ്മയുടെ വാദം പുറത്തുവന്നതോടെ പലവിധത്തിലുള്ള വാദങ്ങളാണ് നടക്കുന്നത്. ഇതോടെ വിഷയം രാജ്യത്ത് വലിയതായി ചര്‍ച്ചയാകുകയും ചെയ്തു.
ഇറ്റലിയിലെ വടക്കു കഴക്കന്‍ പ്രവശ്യയിലെ ഊഡിന്‍ നഗരത്തിനടുത്തുള്ള ജെമോണ ഡെല്‍ ഫ്രിയൂളിയിലെ വീടിന് സമീപത്തെ മാലിന്യത്തൊട്ടിയിലാണ് 35-കാരനായ അലസ്സാന്‍ഡ്രോ വെനിയറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ നീറ്റുകക്കയിട്ട് മൂടിയ നിലയിലായിരുന്നു ജഡം. മൂന്ന് കഷണങ്ങളായാണ് ശരീരം വെട്ടിമുറിച്ചിരുന്നത്. അലസ്സാന്‍ഡ്രോയുടെ അമ്മയും 61-കാരിയായ നഴ്സുമായ ലോറേന വെനിയറാണ് മകനെ കൊലപ്പെടുത്തിയത്.
'ഞാന്‍ ഭീകരമായൊരു കൃത്യമാണ് ചെയ്തത്,' എന്ന് പ്രോസിക്യൂട്ടര്‍മാര്‍ക്ക് മുന്നില്‍ അവര്‍ ഏറ്റുപറഞ്ഞു. തന്റെ മകന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നുവെന്നും, തൊഴില്‍രഹിതനായ അയാള്‍ വീട്ടില്‍ ഒരു ഉപദ്രവമായി മാറിയെന്നാണ് വെളിപ്പെടുത്തുന്നത്. ഇയാള്‍ യാതൊരു സഹായവും ചെയ്യാതെ തന്നെയും മകന്റെ കൊളംബിയന്‍ കാമുകി മെയിലിന്‍ കാസ്‌ട്രോ മൊന്‍സാല്‍വോയെയും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ലോറേന പോലീസിനോട് പറഞ്ഞു.
മെയിലിനും ആറുമാസം പ്രായമുള്ള മകളുമായി കൊളംബിയയിലേക്ക് താമസം മാറാന്‍ അലസ്സാന്‍ഡ്രോ പദ്ധതിയിട്ടതോടെയാണ് കാര്യങ്ങള്‍ വഷളായത്. കൊച്ചുമകളെ നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെ ആ വയോധിക തളര്‍ന്നു. 'മെയിലിന്‍ എനിക്കൊരിക്കലും ഉണ്ടാകാത്ത മകളാണ്. എന്റെ മകന്‍ അവളെ മരണഭീഷണി മുഴക്കി നിരന്തരം മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. കൊളംബിയയിലേക്ക് പോകാന്‍ ഞാനവരെ അനുവദിക്കുമായിരുന്നില്ല, അവിടെ മെയിലിന്റെയും കുഞ്ഞിന്റെയും ജീവന്‍ ഗുരുതരമായ അപകടത്തിലാകുമായിരുന്നു. അവനെ തടയാനുള്ള ഏക മാര്‍ഗ്ഗം കൊലപ്പെടുത്തുക എന്നതായിരുന്നു,' ലോറേനയുടെ പ്രോസിക്യുഷന് മുന്നില്‍ പറഞ്ഞു. ഈ വാക്കുകള്‍ കോടതിയും ഞെട്ടി.
ജൂലൈ 25-നാണ് കൊലപാതകം നടന്നത്. പ്രസവാനന്തര വിഷാദരോഗം അനുഭവിച്ചിരുന്ന കാമുകി മെയിലിനും കൊലപാതകത്തില്‍ പങ്കാളിയായി എന്ന് ആരോപണമുണ്ട്. നാരങ്ങാവെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് ഇരുവരും ചേര്‍ന്ന് അലസ്സാന്‍ഡ്രോയെ വകവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഈ നിഷ്ഠുരമായ കൊലപാതകത്തില്‍ മെയിലിന്റെ പങ്കാളിത്തത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.




