ഹൈദരാബാദ്: ദിനം പ്രതി കുട്ടികൾക്ക് നേരെ ഉയരുന്ന ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. ഇപ്പോഴിതാ, ഹൈദരാബാദിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. കല്യാണ വേദിയിൽ നിന്ന മൂന്ന് വയസുകാരിയെ പഴം കാണിച്ച് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി.

കുട്ടിയെ കാണാതെ വന്ന അമ്മ കരഞ്ഞ് നിലവിളിക്കുകയും ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നും ചേതനയറ്റ ശരീരം ലഭിക്കുന്നത്. ഇതോടെ നാട് ഒന്നടങ്കം എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്. സംഭവത്തിൽ മുഖ്യ പ്രതി പിടിയിലായതായും പോലീസ് പറഞ്ഞു.

മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ കടപ്പ സ്വദേശിയായ റഹ്‌മത്തുള്ള എന്നയാള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.

കല്യാണവേദിക്ക് സമീപം പെണ്‍കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതി പഴം കാണിച്ച് വിളിക്കുകയായിരുന്നു. ഇയാളെ വിശ്വസിച്ച് പെണ്‍കുട്ടി അടുത്തേക്ക് ചെന്നു. തുടര്‍ന്ന് അയാള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പെണ്‍കുട്ടിയെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ തിരക്കിയിറങ്ങി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹവേദിയ്ക്ക് അല്‍പ്പം ദൂരെയുള്ള കുറ്റിച്ചെടികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി റഹ്‌മത്തുള്ളയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കയ്യോടെ പിടികൂടി പോലീസിനെ എല്‍പ്പിച്ചതും നാട്ടുകാരാണ്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് വിവരങ്ങൾ ലഭിക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.