- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭർത്താവും മകനും ജോലിക്ക് പോയ തക്കം നോക്കി വീട്ടമ്മയെ കെട്ടിയിട്ടു; പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി; 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയുമായി പ്രതികൾ മുങ്ങി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ഹൈദരാബാദ്: ഹൈദരാബാദിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സൈബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രേണു അഗർവാൾ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകീട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിൽനിന്നും 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. ഇത് കൊലപാതകത്തിന് പിന്നിൽ കവർച്ചാശ്രമമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിക്കുന്നു. പത്തുദിവസം മുൻപ് രേണുവിന്റെ ഫ്‌ളാറ്റിൽ ജോലിക്ക് വന്ന ഝാർഖണ്ഡ് സ്വദേശി ഹർഷയും മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനായ റൗഷാൻ എന്നയാളുമാണ് കൊലപാതകവും കവർച്ചയും നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
സംഭവദിവസം ഇരുവരും ഫ്‌ളാറ്റിലേക്ക് വരുന്നതിൻ്റെയും ബൈക്കിൽ രക്ഷപ്പെടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ റാഞ്ചിയിലേക്ക് രക്ഷപ്പെട്ടതായി സൂചനയുണ്ട്. അതിക്രൂരമായാണ് രേണുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. കൈകാലുകൾ കെട്ടിയിട്ട ശേഷം കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിയും കത്രികയും ഉപയോഗിച്ചാണ് കഴുത്തറത്തത്. കൃത്യം നടത്തിയശേഷം പ്രതികള്‍ ഫ്‌ളാറ്റിലെ കുളിമുറിയില്‍നിന്ന് കുളിക്കുകയും ഇതിനുശേഷമാണ് വസ്ത്രം മാറി രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ ധരിച്ചിരുന്ന ചോര പുരണ്ട വസ്ത്രങ്ങൾ ഫ്‌ളാറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രേണുവിൻ്റെ ഭർത്താവും മകനും രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്. വൈകുന്നേരം ഭാര്യയെ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവ് ഫ്‌ളാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ പ്ലംബറുടെ സഹായത്തോടെയാണ് അകത്ത് കടന്നത്. കൃത്യത്തിന് ശേഷം റൗഷാന്റെ വീട്ടുടമയുടെ ബൈക്കിലാണ് ഇരുവരും കടന്നുകളഞ്ഞതെന്നും പോലീസ് പറയുന്നു.