ആവടി: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട് വനിതാ കൗൺസിലറെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച തമിഴ്‌നാട്ടിലെ ആവടി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) അംഗമായ വനിതാ കൗൺസിലറെയാണ് ഭർത്താവ് ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. തന്റെ ഭാര്യക്ക് രഹസ്യം ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ക്രൂര കൃത്യം നടന്നത്.

ജയറാം നഗറിന് സമീപം മറ്റൊരു പുരുഷനുമായി സംസാരിക്കുന്നതിനിടെയാണ് ഗോമതിയെ ഭർത്താവ് കാണുകയായിരുന്നു.രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് ഗോമതിയെ തപ്പി ഭർത്താവ് ഇറങ്ങിയത്. പിന്നാലെ വീട്ടിലെത്തി തർക്കം ഉടലെടുക്കുകയായിരുന്നു. ശേഷം, ദമ്പതികൾക്കിടയിൽ വലിയൊരു തർക്കം ഉടലെടുക്കുകയും അത് വഷളാവുകയും ചെയ്തു. പിന്നാലെ പെട്ടെന്നുള്ള അക്രമണത്തിൽ സ്റ്റീഫൻ രാജ് കത്തി പുറത്തെടുത്ത് ഗോമതിയെ തുരുതുരാ കുത്തുകയായിരുന്നു.

ഗോമതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതും അവർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗോമതിയെ ആയിരുന്നു. ശേഷം സ്റ്റീഫൻ രാജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. പ്രതി കുറ്റസമ്മതം നടത്തി. ഉടനെ തന്നെ പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

അതേസമയം, മറ്റൊരു സംഭവത്തിൽ യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കൈകാട്ടിപുത്തൂര്‍ സ്വദേശിനിയായ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യ (27)യാണ് മരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു 78-ാം ദിവസമാണ് മരണം. തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടത്.

മൃതദേഹം അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റിതന്യ അച്ഛന്‍ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍നിന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. തിരുപ്പൂര്‍ ആര്‍ഡിഒ അന്വേഷണവും തുടങ്ങി. ഇതിനിടെ, കവിന്‍ കുമാറിനും അയാളുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിതന്യയുടെ ബന്ധുക്കള്‍ അവിനാശി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍പില്‍ റോഡ് ഉപരോധിച്ച് സമരം നടത്തി.