- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകനെ അടിക്കരുതെന്ന് കരഞ്ഞു പറഞ്ഞു; ജീവന് വേണ്ടി കൈകൂപ്പി യാചിച്ച് പിതാവ്; ഓട്ടോറിക്ഷ തട്ടിയതുമായ തർക്കം ചെന്നെത്തിയത് അരുംകൊലയിൽ; മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ അടിച്ചു കൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈയിൽ
മുംബൈ: ഓട്ടോറിക്ഷ ചെറുതായി തട്ടിയതുമായ തർക്കത്തിനൊടുവിൽ മകനെ മാതാപിതാക്കളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മനുഷ്യമനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിച്ച സംഭവം നടന്നിരിക്കുന്നത് മുംബൈയിലാണ്. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിന്‍ദോഷിക്ക് സമീപത്ത് വച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഓട്ടോറിക്ഷയെ മറികടന്നതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയ്ക്കാണ് ഓട്ടോയിലെത്തിയ ഒരു സംഘം യുവാവിനെ മാതാപിതാക്കളുടെ മുന്നിൽ വച്ച് മര്‍ദ്ദിച്ച് കൊന്നത്. ആക്രമണത്തിൽ ആകാശ് മൈന്‍ എന്ന 27-കാരനാണ് ജീവൻ നഷ്ടമായത്.
മലാഡ് റെയില്‍വേ സ്റ്റേഷന് അടുത്ത് വച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഓട്ടോയെ മറികടന്നത്. ഇവരുടെ കാര്‍ പിന്തുടര്‍ന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സംഘവുമാണ് യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ ദയനീയമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിയിൽ നിന്നും മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്.
ദൃശ്യങ്ങളിൽ ആക്രമണത്തിൽ നിന്നും മകനെ രക്ഷിക്കാൻ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതിന്റെയും വീഡിയോ വേദനാജനകമായിരിക്കുകയാണ്. മകന്റെ ജീവന് വേണ്ടി കൈ കൂപ്പുന്ന പിതാവിനേയും അത് വകവെയ്ക്കാതെ യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് ആക്രമണത്തില്‍ വളരെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതും ദയനീയവുമായ സംഭവമെന്ന് പോലീസും പ്രതികരിച്ചു.