തിരുവനന്തപുരം: രാജ്യത്ത് അപൂര്‍വമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയല്‍ രോഗം 'മുറിന്‍ ടൈഫസ്'തലസ്ഥാനത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശരീരവേദനയും തളര്‍ച്ചയും മൂലം കഴിഞ്ഞ മാസം 8നാണ് രോഗി ചികിത്സ തേടിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി.