- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടുമ്പന്‍ചോലയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കനാലിന് സമീപം മരിച്ച നിലയില്‍; തൊട്ടടുത്ത് മുത്തശ്ശിക്ക് ഗുരുതര പരുക്ക്; അന്വേഷണം തുടങ്ങി
തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കല്‍ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ തോട്ടുവക്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് മുത്തശ്ശി ജാന്‍സിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാന്‍സിയുടെ നില ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനു സമീപമുള്ള തോട്ടു വക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കല്‍ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ തോട്ടുവക്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് മുത്തശ്ശി ജാന്‍സിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാന്‍സിയുടെ നില ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനു സമീപമുള്ള തോട്ടു വക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30വരെ ജാന്‍സിയുടെ ഭര്‍ത്താവ് സലോമോനും മകള്‍ ചിഞ്ചുവും ഹാളില്‍ ഇരുന്നിരുന്നു. ഇതിന് ശേഷമാണ് ജാന്‍സിയെയും കുഞ്ഞിനെയും കാണാതാവുന്നത്
കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ളതുപോലെ പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടന്‍ തന്നെ അടിമാലിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.
കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. ജാന്‍സിയുടെ മകളായ ചിഞ്ചുവിന്റെ മകനാണ് മരിച്ച നവജാതശിശു. കൊലപാതക സാധ്യത അടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.