തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒന്‍പതു മണിയോടെ പൗഡികോണം സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ് ജോയ്.

കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയ് പുറത്തിറങ്ങിയത്.

ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറില്‍ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനില്‍ വച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.