- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കടിച്ച നായയെ വീട്ടിൽ കയറി ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു; തടയാൻ ശ്രമിച്ച ഉടമയെ മർദ്ദിച്ചു; വീട്ടിൽ കയറി അക്രമം നടത്തിയ എക്സൈസ് ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും നടപടിയില്ല; വനിത കമ്മീഷനെ സമീപിച്ച് അയൽവാസികൾ; പ്രതി ഒളിവിൽ
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി വളർത്തുനായയെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയും ഉടമയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയിട്ടും എക്‌സൈസ് വകുപ്പിലെ ഡ്രൈവറെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. കൊല്ലം ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഡ്രൈവർ ആയ നെടുമങ്ങാട് സ്വദേശി പ്രശാന്തി ( ബിജു) നെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
പ്രശാന്തിന്റെ ഭാര്യ വീടിന് സമീപത്ത് താമസിക്കുന്ന ആദിത്യ രശ്മിയാണ് വീട് കയറി ആക്രമിച്ചത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 20 നാണ് വീട് കയറി നായയെ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയും തടയാൻ ശ്രമിച്ച ഉടമ ആദിത്യ രശ്മിയെയും അമ്മയെയും സഹോദരിയെയും ആക്രമിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി എസ് പി ക്കും വനിതാ കമ്മീഷനും ആനിമൽ സംഘടനക്കും പരാതി നൽകിയിരിക്കുകയാണ് ആദിത്യ രശ്മി. ഇത്രയും വലിയ ക്രൂരത സ്ത്രീകൾ മാത്രമുള്ള വീടിന് നേരെ അരങ്ങേറിയിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് ആരോപണം.
കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മി ബന്ധുവിന്റെ മരണാന്തര ചടങ്ങു പറയാൻ ആദിത്യയുടെ വീട്ടിൽ എത്തിയപ്പോൾ ഇവരുടെ വളർത്തുനായ ബില്ലു കടിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് വീട് കയറിയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
നായയുടെ കടിയേറ്റു രാജലക്ഷ്മിയുടെ രണ്ട് കൈകളിലും പരിക്ക് പറ്റി. സംഭവം നടന്ന് ഒരു മാസത്തോളം ആകാറായപ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥൻ നായയെ അടിച്ച് കൊന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് ഉച്ചയ്ക്ക് 2.45-നാണ് സംഭവം. ആദിത്യ രശ്മിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രശാന്ത് സിറ്റൗട്ടിൽ ഉറങ്ങി കിടന്ന വളർത്തു നായ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പരാതി.
വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന ഇരുമ്പു കമ്പി കൊണ്ട് നായയുടെ തലയിൽ ഒരുപാട് തവണ അടിച്ചു കൊലപ്പെടുത്തി എന്നാണ് പരാതിയിൽ പറയുന്നത്. വളർത്തുനായ ചത്തെന്ന് ഉറപ്പു വരുത്തിയിട്ടും വീണ്ടും പലതവണ അടിച്ചെന്നും പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച ആദിത്യയുടെ അടിവയറിൽ ചവുട്ടി. മർദ്ദനത്തിൽ ഇവരുടെ പല്ല് പൊട്ടുകയും
ചെയ്തിട്ടുണ്ട്. കൊല്ലരുതെന്ന് സഹോദരിയും അമ്മയും കരഞ്ഞു പറഞ്ഞെങ്കിലും തെറിവിളിച്ചുകൊണ്ടു വീണ്ടും വീണ്ടും വളർത്തുനായയെ അടിക്കുകയായിരുന്നെന്നു കുടുംബം മറുനാടനോട് പറഞ്ഞു.
നായയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആദിത്യ ലക്ഷ്മിയെ പ്രശാന്ത് പിടിച്ച് തള്ളിയതായും പരാതിയിലുണ്ട്. നിലത്ത് വീണ ആദിത്യ രശ്മിയുടെ പല്ലിന് പൊട്ടലുണ്ട്. നെടുമങ്ങാട് കല്ലിയോട് സ്വദേശിയാണ് പ്രശാന്ത് എക്സൈസ് വകുപ്പിൽ പ്രൊബേഷൻ പീരിയഡിലാണ്. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവശേഷം പ്രശാന്ത് ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകൾ മാത്രമുള്ള വീടിന്റെ സംരക്ഷണത്തിനായാണ് ഇവർ നായയെ വളർത്തിയിരുന്നത്. പൊലീസിൽ പരാതി കൊടുത്തതിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയവും ഇവർ പങ്കുവയ്ക്കുന്നു. പ്രശാന്ത് വധഭീഷണി മുഴക്കിയെന്നും തങ്ങളെയും കൊല്ലുമെന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് പേടിയുണ്ടെന്നും എസ് പി ക്കു കൊടുത്ത പരാതിയിൽ പറയുന്നു.
പരാതി നൽകിയത് അറിഞ്ഞ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മി അസഭ്യം പറയുകയും ഭീഷണി പെടുത്തുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനവും പണവും
ഉള്ളതുകൊണ്ട് ജീവനിൽ പേടിയുണ്ട് ഇത്ര ദിവസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാത്തത് പൊലീസ് ഗൗരവമായി കാണാത്തതു കൊണ്ടാണെന്നും ആദിത്യ പറയുന്നു.