- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലനത്തിന്റെ മറവില്‍ ലൈംഗിക പീഡനം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് മനുവിനെ 29 ന് ഹാജരാക്കണമെന്ന് പോക്‌സോ കോടതി ഉത്തരവ്
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം. മനുവിനെ 29 ന് ഹാജരാക്കണമെന്ന് പോക്‌സോ കോടതിയുടെ ഉത്തരവ്. ശ്രീവരാഹം വരാഹനഗര്‍ പനോട്ട് മുടുമ്പില്‍ വീട്ടില്‍ എം.മനുവിനെയാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് പ്രതിയായ കെസിഎ കോച്ചിനെ ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2017-18 കാലയളവില്‍ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള ആറ് പെണ്‍കുട്ടികളുടെ പീഡന പരാതികളില്‍ മനുവിനെതിരെ ആറ് പോക്‌സോ കേസുകളാണ് 2024 ല്‍ […]
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം. മനുവിനെ 29 ന് ഹാജരാക്കണമെന്ന് പോക്‌സോ കോടതിയുടെ ഉത്തരവ്. ശ്രീവരാഹം വരാഹനഗര്‍ പനോട്ട് മുടുമ്പില്‍ വീട്ടില്‍ എം.മനുവിനെയാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് പ്രതിയായ കെസിഎ കോച്ചിനെ ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2017-18 കാലയളവില്‍ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള ആറ് പെണ്‍കുട്ടികളുടെ പീഡന പരാതികളില്‍ മനുവിനെതിരെ ആറ് പോക്‌സോ കേസുകളാണ് 2024 ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തതോടെയാണ് മറ്റു പെണ്‍കുട്ടികളും പരാതിയുമായി രംഗത്തെത്തിയത്.
ആറു വര്‍ഷം മുന്‍പ് നടന്ന ആദ്യ പീഡനശ്രമക്കേസില്‍ ജൂണ്‍ 12 ന് ആണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മറ്റു പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കി. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നതാണ് ആദ്യത്തെ കേസ്. അറസ്റ്റിലായതോടെ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കി. 2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്.
പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. ക്രിക്കറ്റ് സെലക്ഷനായി ബി.സി.സി.ഐ.ഐ.ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയത്. സെലക്ഷന് വേണ്ടി 'ബോഡി ഷേപ്പ്' അറിയണമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്‌നചിത്രങ്ങള്‍ വാങ്ങി പ്രതി മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിന്റെ ഫോണ്‍ കോടതി മുഖേന ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കേസ്. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴികളും പോലീസ് കുറ്റപത്രത്തിലുണ്ട്. പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ നിലവില്‍ റിമാന്‍ഡിലാണ്.
പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നര വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ( ബലാല്‍സംഗം), 354 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബല പ്രയോഗവും കൈയ്യേറ്റങ്ങളും ചെയ്യല്‍) , 354 ( എ ) ( ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനങ്ങളും മുന്നേറ്റങ്ങളോടും കൂടിയുള്ള ലൈംഗിക പീഡനം) , 354 (സി) (ശുചി മുറിയിലും മറ്റും ഒളിഞ്ഞു നോക്കി രസിക്കലും സമ്മതമില്ലാതെ ഫോട്ടോ എടുക്കലും) , 201( തെളിവു നശിപ്പിക്കലും കുറ്റക്കാരനെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി കളവായ വിവരം നല്‍കുകയും ചെയ്യല്‍) , പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ( മൈനര്‍ പെണ്‍കുട്ടികളെ വിവിധ രീതികളില്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കല്‍ ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66 (ഇ) ( വസ്ത്രം മാറുന്ന സമയം നഗ്‌നയായിരിക്കുമ്പോഴോ അടിവസ്ത്രം ധരിച്ചിരിക്കുമ്പോഴോ സ്വകാര്യത ലംഘിച്ചുകൊണ്ട് സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ ചെയ്യല്‍) എന്നീ ഗുരുതരവും ഗൗരവമേറിയതുമായ കുറ്റങ്ങള്‍ പ്രകാരം സെഷന്‍സ് കേസെടുത്താണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
2024 ജൂണ്‍ ആദ്യം കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതി വന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികളുടെ പരാതിയുമായി രംഗത്തെത്തി. ഇതിനുപുറമേ നൈറ്റ് പ്രാക്ടീസിനിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുന്നതും പതിവാണെന്നും പരാതികളില്‍ പറയുന്നു.
മനുവിനെതിരേ പരാതി നല്‍കിയ അധ്യാപകര്‍ക്ക് അസോസിയേഷന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രജിത് രാജേന്ദ്രന്‍ പറഞ്ഞു. ആദ്യത്തെ കേസ് വന്നപ്പോള്‍ മറ്റു കുട്ടികളോടെല്ലാം അന്വേഷിച്ചിരുന്നു. അന്ന് കുട്ടികളെല്ലാം മനുവിന് അനുകൂലമായാണ് മൊഴിനല്‍കിയത്. തെങ്കാശിയിലെ ടൂര്‍ണമെന്റ് അസോസിയേഷന്‍ അറിഞ്ഞിട്ട് പോയതല്ല. കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പൊതുവെ കുറവായതിനാല്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും കൊച്ചും ചേര്‍ന്ന് തീരുമാനമെടുത്താണ് തെങ്കാശിയിലേക്ക് പോയത്. പരിശീലനത്തിനെത്തുന്ന കുട്ടികളില്‍ നിന്ന് അസോസിയേഷന്‍ ഫീസ് ഈടാക്കിയിട്ടില്ല. ഏപ്രില്‍ മാസം പകുതിയോടെ മനു രാജിവച്ചിരുന്നതായും ഇതിനുശേഷമാണ് പുതിയ പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് പ്രതിയായ കെസിഎ കോച്ചിനെ ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2017-18 കാലയളവില്‍ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള 6 പെണ്‍കുട്ടികളുടെ പീഡന പരാതികളില്‍ മനുവിനെതിരെ 6 പോക്‌സോ കേസുകളാണ് 2024 ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തതോടെയാണ് മറ്റു പെണ്‍കുട്ടികളും പരാതിയുമായി രംഗത്തെത്തിയത്.