- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീ മെട്രിക് ഹോസ്റ്റലിലെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം; ഹോസ്റ്റല്‍ ജീവനക്കാരന് 62 വര്‍ഷം കഠിന തടവും പിഴയും; പീഡിപ്പിച്ചത് 19 ആണ്‍കുട്ടികളെ
കൊല്ലം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ പ്രീ മെട്രിക് ബോയ്‌സ് ഹോസ്റ്റലിലെ പ്രായപൂര്‍ത്തി ആകാത്ത 19 ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ അത്യപൂര്‍വ്വ വിധി. കൊല്ലം ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (പോക്‌സോ ) കോടതി പ്രതിക്ക് 62 വര്‍ഷം കഠിന തടവും 4,87500 രൂപ പിഴയും വിധിച്ചു. കൊല്ലം പുനലൂര്‍ അറക്കല്‍ വില്ലേജില്‍ തെക്കേകൊച്ചുവീട്ടില്‍ ഭാസ്‌കരന്‍ മകന്‍ രാധാകൃഷ്ണന്‍ പിള്ള (64) നെയാണ് ശിക്ഷിച്ചത്. കൊല്ലം മുണ്ടക്കല്‍ അമൃതം കുളത്തു […]
കൊല്ലം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ പ്രീ മെട്രിക് ബോയ്‌സ് ഹോസ്റ്റലിലെ പ്രായപൂര്‍ത്തി ആകാത്ത 19 ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ അത്യപൂര്‍വ്വ വിധി. കൊല്ലം ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (പോക്‌സോ ) കോടതി പ്രതിക്ക് 62 വര്‍ഷം കഠിന തടവും 4,87500 രൂപ പിഴയും വിധിച്ചു.
കൊല്ലം പുനലൂര്‍ അറക്കല്‍ വില്ലേജില്‍ തെക്കേകൊച്ചുവീട്ടില്‍ ഭാസ്‌കരന്‍ മകന്‍ രാധാകൃഷ്ണന്‍ പിള്ള (64) നെയാണ് ശിക്ഷിച്ചത്. കൊല്ലം മുണ്ടക്കല്‍ അമൃതം കുളത്തു പ്രവര്‍ത്തിച്ചു വരുന്ന പട്ടിക ജാതി പട്ടിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലെ പ്രായപൂര്‍ത്തി ആകാത്ത 19 ആണ്‍കുട്ടികളെ, 2012 മുതല്‍ 2017 വരെ നിരന്തരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുക ആയിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത ക്രൈമില്‍, കൊല്ലം അസിസ്റ്റന്റ് കമ്മിഷണര്‍ ജോര്‍ജ് കോശി അന്വേഷിച്ച കേസില്‍ കൊല്ലം ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് ജഡ്ജ് പി. എന്‍. വിനോദ് ആണ് ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന്‍ ഭാഗത്തു നിന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജാ തുളസിധരന്‍, പ്രോസീക്യൂഷന്‍ സഹായി ആയി എ എസ് ഐ മഞ്ജുഷ ബിനോദ് എന്നിവര്‍ ഹാജരായി.