- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറി കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റു; സ്ഥാപന ഉടമ കൊല്ലപ്പെട്ടു; മോഷണദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
ജയ്പുര്‍: രാജസ്ഥാനില്‍ ജൂവലറി കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് സ്ഥാപന ഉടമ കൊല്ലപ്പെട്ടു. ഖൈര്‍താല്‍-തിജാര ജില്ലയിലെ ഭിവാഡിയില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കമലേഷ് ജൂവലറിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കൊള്ളസംഘം ജൂവലറിയിലേക്ക് ഇരച്ചുകയറുന്നതിന്റെയും ഉടമയെയും സുരക്ഷാജീവനക്കാരന്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേരെയും മര്‍ദിക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കാറിലെത്തിയ കൊള്ളസംഘമാണ് ജൂവലറിയിലേക്ക് അതിക്രമിച്ച് കയറിയത്. ഉടമ ജയ് സോണി, സഹോദരന്‍ മധുസൂദനന്‍ സോണി, സുരക്ഷാജീവനക്കാരന്‍ സുജന്‍ സിങ് എന്നിവരായിരുന്നു ഈ സമയം ജൂവലറിയില്‍ ഉണ്ടായിരുന്നത്. […]
ജയ്പുര്‍: രാജസ്ഥാനില്‍ ജൂവലറി കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് സ്ഥാപന ഉടമ കൊല്ലപ്പെട്ടു. ഖൈര്‍താല്‍-തിജാര ജില്ലയിലെ ഭിവാഡിയില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കമലേഷ് ജൂവലറിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കൊള്ളസംഘം ജൂവലറിയിലേക്ക് ഇരച്ചുകയറുന്നതിന്റെയും ഉടമയെയും സുരക്ഷാജീവനക്കാരന്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേരെയും മര്‍ദിക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
കാറിലെത്തിയ കൊള്ളസംഘമാണ് ജൂവലറിയിലേക്ക് അതിക്രമിച്ച് കയറിയത്. ഉടമ ജയ് സോണി, സഹോദരന്‍ മധുസൂദനന്‍ സോണി, സുരക്ഷാജീവനക്കാരന്‍ സുജന്‍ സിങ് എന്നിവരായിരുന്നു ഈ സമയം ജൂവലറിയില്‍ ഉണ്ടായിരുന്നത്.
കള്ളന്മാര്‍ ജൂവലറി കൊള്ളയടിക്കുകയും ജയ് സോണിക്കും സഹോദരനും സുരക്ഷാജീവനക്കാരനും നേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജയ്ക്കും മധുസൂദനനും സുജനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ജയ് സോണി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
മോഷണം നടക്കുന്നതിനിടെ ജയ്, കൊള്ളക്കാരെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കടയ്ക്ക് പുറത്തേക്ക് ഓടി കാറില്‍ കയറി. ജയ് സോണി ഇവരുടെ പിന്നാലെ ഓടുകയും കാറില്‍നിന്ന് വലിച്ചു പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ സമയത്താണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊള്ളക്കാരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഇതിനായി പോലീസ് സംഘത്തിന് രൂപംനല്‍കിയിട്ടുണ്ടെന്നും ജയ്പുര്‍ റേഞ്ച് ഐ.ജി. അനില്‍കുമാര്‍ ടാങ്ക് പറഞ്ഞു. പരിക്കേറ്റ മധുസൂദനന്‍ സോണിയും സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ചികിത്സയിലാണ്.