- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷിരൂരില്‍ തിരച്ചിലിനിടെ പുഴയോരത്ത് അസ്ഥിഭാഗം കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം; ഫൊറന്‍സിക് പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി
ഷിരൂരില്‍ തിരച്ചിലിനിടെ പുഴയോരത്ത് അസ്ഥിഭാഗം കണ്ടെത്തി
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. ഗംഗാവലി പുഴയില്‍ നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഇത് മനുഷ്യന്റെ അസ്ഥിയെന്നാണ് സംശയം. പരിശോധനകള്‍ക്കായി അസ്ഥി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല് ലാബിലേക്ക് അയക്കണം. മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയില്‍ പറഞ്ഞു.
നേരത്തേ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍വിദഗ്ധനായ ഈശ്വര്‍ മാല്‍പെ മടങ്ങിയിരുന്നു. ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും മോശമായി പെരുമാറിയെന്നും അതിനാലാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതെന്നുമാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.
ഈശ്വര്‍ മാല്‍പെ മടങ്ങിയെങ്കിലും ഗംഗാവലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടര്‍ന്നു. ഡ്രഡ്ജര്‍ കമ്പനി ഞായറാഴ്ച ഗുജറാത്തില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഇതില്‍ ഒരു ലോറിയുടെ എന്ജിന് അടക്കമുള്ള ഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്താണ് പരിശോധന നടത്തിയത്.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്നം. പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാരാണ് വഹിക്കുക.
മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലില്‍ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഈശ്വര്‍ മാല്‍പെ ഇറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാര് തടഞ്ഞു. പിന്നീട് ഇത് ഒരു തര്‍ക്കമായി. പിന്നീട് ഈശ്വര്‍ മാല്‍പെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിന് കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്.
അവിടെ നിന്ന് ഒരു ആക്ടീവ സ്കൂട്ടറും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങള്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങള്‍ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മല്‍പെ പിണങ്ങി ഇറങ്ങിപ്പോയത്. തന്നോട് ഹീറോ ആകരുതെന്നാണ് പൊലീസ് പറഞ്ഞതെന്നും താനിവിടെ തെരച്ചിലിനാണ് വന്നതെന്നും ഇങ്ങനെ പഴികേട്ട് തെരച്ചില്‍ നടത്തുന്നില്ലെന്നും അര്‍ജുന്റെ കുടുംബത്തോട് മാപ്പു പറയുകയാണെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.