ആഗ്ര: ആഗ്രയിൽ ഇരുപത്തിയാറുകാരിയായ നർത്തകിയെ ഫ്ലാറ്റിൽ ബന്ദിയാക്കി പീഡിപ്പിച്ചത് മൂന്നു ദിവസത്തോളം. സംഭവത്തിൽ ഇവന്റ് മാനേജറും ഭാര്യയും പിടിയിൽ. യുപി യിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയെയാണ് ആഗ്രയിലെ ഒരു ഫ്ലാറ്റിൽ വച്ച് പീഡനത്തിനിരയാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജറായ വിനയ് ഗുപ്ത, ഭാര്യ മീര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ഒരു നൃത്തപരിപാടിക്ക് വേണ്ടിയാണ് വിനയ് ബന്ധപ്പെട്ടത്. ശേഷം യുവതിയെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഇയാളുടെ ഭാര്യ മീര, യുവതിക്ക് ലഹരിമരുന്ന് ചേർത്ത ചായ നൽകുകയായിരുന്നു.

ശേഷം ഉറക്കം ഉണർന്നപ്പോൾ തന്നെ ആരോ മുറിയിൽ കെട്ടിയിട്ടിരിക്കുന്നുവെന്ന് യുവതി പോലീസിനോട് മൊഴി നൽകി. വിനയ് തന്നെ ബന്ദിയാക്കി മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു.

എന്നിട്ട് കൂടുതൽ പണം സമ്പാദിക്കാനായി വേശ്യാവൃത്തിക്ക് വിനയ് പ്രേരിപ്പിച്ചെന്നും മറ്റു സ്ത്രീകളെയും ഇയാളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിട്ടുണ്ടെന്നും യുവതി പോലീസിനോട് തുറന്നുപറഞ്ഞു.

അങ്ങനെ പ്രതിയുടെ വീട്ടിൽനിന്ന് യുവതി എങ്ങനെയോ രക്ഷപ്പെട്ട് താജ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തി, വെള്ളിയാഴ്ച പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.