കാൺപൂര്‍: ഓരോ ദിവസവും കൊടുംക്രൂര കൃത്യങ്ങൾ വർധിക്കുകയാണ്. അവിഹിത ബന്ധങ്ങൾ വഴി വരുന്ന ദുരന്തങ്ങളും വേറെ. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന 'ദൃശ്യം' മോഡൽ കൊലപാതകമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംഭവം നടന്നത്. യുവതിയെ 'ജിം' പരിശീലകന്‍ കളക്ടറുടെ വസതിക്ക് സമീപം കൊന്ന് കുഴിച്ചുമൂടിയതാണ് സംഭവം.

കഴിഞ്ഞ നാലു മാസമായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയത്. പിന്നീട് പ്രതി അജയ് ദേവഗൺ നായകനായ 'ദൃശ്യം' എന്ന ഹിന്ദി സിനിമനിൽ നിന്നാണ് ആശയം കൈകൊണ്ടെതെന്ന് പോലീസിനോട് തുറന്ന് സമ്മതിച്ചു.

കഴി‍ഞ്ഞ ജൂണ്‍ 24നാണ് 32കാരിയായ ഏകതയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസിൽ പരാതി നൽകുന്നത്. യുവതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പിന്നാലെയാണ് ജിമ്മിനെക്കുറിച്ചും, പരിശീലകനായ വിശാല്‍ സോണിയെക്കുറിച്ചുമുള്ള സംശയം ഭർത്താവ് പോലീസിനോട് വെളുപ്പെടുത്തിയത്. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു.

ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപതകത്തിന്റെ സംഭവത്തിന്റെ ചുഴുളഴിയുന്നത്. ജിം പരിശീലകനായ വിശാൽ സോണിയുമായി യുവതി അടുപ്പത്തിലായി. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

പിന്നാലെ ഭർത്താവ് അറിയാതെ വഴിവിട്ട ബന്ധം. മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശേഷം, മൃതദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജില്ലാ കലക്ടറുടെ വസതിക്ക് സമീപം പ്രതി യുവതിയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹഭാഗങ്ങൾ പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തു. പിന്നീട് പോലീസ് അന്വേഷണം നടക്കുന്നതിനിടെ അജയ് ദേവഗണ്‍ നായകനായ ബോളിവുഡ് സിനിമ 'ദൃശ്യം' കണ്ടാണ് ഈ വിധത്തില്‍ കൊലപാതകം നടത്താനും മൃതദേഹം മറവുചെയ്യാനുമുള്ള ആശയം ലഭിച്ചതെന്ന് പ്രതി പോലീസിനോട് തുറന്നുസമ്മതിച്ചു. കേസിന്റെ ചുരുൾ അഴിഞ്ഞതും ഗ്രാമം മുഴുവനും ഞെട്ടിയിരിക്കുകയാണ്. പ്രതിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.