- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'അവളെ ഓവനിലേക്ക് ആരോ തള്ളിയിട്ടത്'; 'എന്തായാലും സ്വയമിറങ്ങാൻ സാധ്യതയില്ല'; 'ഓവന്റെ അകത്ത് കയറണമെങ്കിൽ തന്നെ കുനിയേണ്ടി വരും'; 'ഇത് ആരോ അടുപ്പിലേക്ക് എടുത്തെറിഞ്ഞത്'; കാനഡയിലെ വാൾമാർട്ട് സ്റ്റോറിൽ ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാരി
ഒട്ടാവ: നല്ലൊരു ഭാവി തേടിയാണ് നമ്മുടെ മക്കൾ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നത്. പഠനത്തിനൊപ്പം ജോലി ചെയ്താണ് പല വിദ്യാർത്ഥികളും അവിടെ ജീവിക്കുന്നത്. അങ്ങനെ ഒരു ഭാവി മുന്നിൽ കണ്ടാണ് ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് ഈയടുത്ത് ഗുർസിമ്രാൻ കൗർ എന്ന 19കാരി എത്തിയത്. പക്ഷെ അവളുടെ ജീവിതം പാതി വഴിയിൽ അവസാനിച്ചിരിക്കുകയാണ്. കുറെ സ്വപ്നങ്ങളുമായി എത്തിയ ആ പെൺകുട്ടി ഇപ്പോൾ ഈ ലോകത്തില്ല.
19കാരിയായ ഇന്ത്യന്‍ സിഖ് യുവതിയെയാണ് കാനഡയിലെ ഹാലിഫാക്‌സിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലെ ബേക്കറി ഡിപ്പാര്‍ട്ട്‌മെന്റ് വാക്ക് ഇന്‍ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ട വൈകിട്ട് 9.30ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. ഇപ്പോൾ അന്വേഷണവുമായി ബന്ധപ്പെട്ട് വാള്‍മാര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്.
ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാനഡയിലെ വാൾമാർട്ട് സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിലെ വാക്ക്-ഇൻ ഓവനിൽ ഇന്ത്യൻ വംശജയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സംഭവം അപകടമല്ലെന്നും 19കാരിയായ ഗുർസിമ്രാൻ കൗറിനെ മറ്റൊരാൾ അടുപ്പിലേക്ക് എടുത്തെറിയുകയായിരുന്നെന്നും വാൾമാർട്ട് ജീവനക്കാരി ആരോപിക്കുന്നു. സഹപ്രവർത്തകയായ ക്രിസ് ബ്രീസിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി കടയിൽ ജോലി ചെയ്തിരുന്ന കൗറിനെ അമ്മയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. വാൾമാർട്ടിൽ ജോലി ചെയ്യുമ്പോൾ താൻ ഉപയോഗിച്ച ഓവൻ പുറത്ത് നിന്ന് ഓണാക്കിയെന്നും ഡോർ ഹാൻഡിൽ തുറക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ബ്രീസി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
അവരുടെ വാക്കുകൾ, 'ഓവന്റെ അകത്ത് കയറാൻ കുനിയേണ്ടി വരും. അടുപ്പിനുള്ളിൽ ഒരു എമർജൻസി ലാച്ച് ഉണ്ടെന്നും ഒരു തൊഴിലാളിക്ക് അടുപ്പിലേക്ക് പ്രവേശിക്കേണ്ട ജോലികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. അടുപ്പ് പൂട്ടണമെങ്കിൽ എല്ലാ ശക്തിയും ഉപയോഗിച്ച് ലാച്ച് തള്ളണം. അത്തരത്തിൽ ആരെങ്കിലും സ്വയം പൂട്ടാൻ ഒരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ രണ്ടാമതൊരാൾ ഗുർസിമ്രാൻ കൗറിനെ അടുപ്പിലേക്ക് എറിഞ്ഞതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു.