- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചു; പാലക്കാട് രണ്ടു വയോധികര്‍ക്ക് ദാരുണാന്ത്യം; ഇരുവരും തെറിച്ചുവീണത് പത്ത് മീറ്ററിലധികം ദൂരേയ്ക്ക്
അമിതവേഗത്തിലെത്തിയ കാര്‍ റോഡരികിലെ വയോധികരെ ഇടിച്ചു തെറിപ്പിച്ചു
പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര് മരിച്ചു. റോഡരുകില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം. കാര്‍ അമിത വേഗതയിലായിരുന്നു. മദ്യലഹരിയില്‍ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
65 വയസുള്ള വയോധികനും 60 വയസുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോന് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.
ചെറിയ വഴിയാണ് കൊടുവായൂരിലേത്. അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശം ചേര്‍ന്ന് നടന്നുപോയ രണ്ടു വയോധികരെ ഇടിച്ചിടുകയായിരുന്നു. 10 മീറ്ററിലധികം ദൂരേയ്ക്ക് തെറിച്ചുവീണാണ് സ്ത്രീയും പുരുഷനും മരണപ്പെട്ടത്. ഭിക്ഷാടകരാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുവെച്ചു തന്നെ ഡ്രൈവര്‍ പോലീസിന് കീഴടങ്ങി.