- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നെതർലാൻഡ്സിൽ 'ഗ്നോംസ്' പ്രതിമ വൻ ഹിറ്റ്; വിപണിയിലും ഡിമാൻഡ്; പ്രതിമ വാങ്ങിക്കാൻ തിക്കും തിരക്കും കൂട്ടി ആളുകൾ; പൂന്തോട്ടത്തിൽ ഒരുക്കി വച്ചാൽ കാണാൻ തന്നെ ചന്തമാണ്; ഒടുവിൽ പരിശോധനയിൽ ഞെട്ടി അധികൃതർ; പ്രതിമയിൽ കടത്തുന്നത് ലഹരി മരുന്ന്; വാ പൊളിച്ച് ജനങ്ങൾ; എംഡിഎംഎ 'പ്രതിമ'ക്ക് സംഭവിച്ചത്..!
ആംസ്റ്റർഡാം: ചില വിരുതന്മാർ ലഹരി വസ്തുക്കൾ കടത്താനായി പല മാർഗങ്ങളാണ് കണ്ടെത്തുന്നത്. നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലൊക്കെയാണ് ചിലർ മയക്കുമരുന്ന് കടത്തുന്നത്. കണ്ടാൽ പോലും മനസ്സിൽ ആകില്ല. അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് നെതർലാൻഡ്സിൽ നടന്നിരിക്കുന്നത്. ലഹരിമരുന്ന് കടത്തിന് പുത്തൻ പരീക്ഷണങ്ങൾ പ്രയോഗിക്കുന്നതിന്റെ തെളിവായിട്ടാണ് ഇപ്പോഴത്തെ ഈ ലഹരിമരുന്ന് വേട്ട. നെതർലാൻഡ്സിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്.
പല വസ്തുക്കളിലായി ലഹരി മരുന്ന് ഒളിപ്പിച്ച് കടത്തി പിടികൂടുന്നത് സ്ഥിരമായതോടെ എം ഡി എം എ 'പ്രതിമ' നിർമ്മിച്ച് ഞെട്ടിച്ചിരിക്കുകയാണ് നെതർലാൻഡിലെ ഒരു ലഹരി കടത്ത് സംഘം. ഒറ്റ നോട്ടത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിലാണ് കടത്തിയിരുന്നത്. പൂന്തോട്ടത്തിൽ വയ്ക്കാനുള്ള വസ്തു പോലെ നിർമ്മിച്ച എം ഡി എം എ 'പ്രതിമ' യാണ് നെതർലാൻഡിൽ നിന്നും പിടികൂടിയത്.
രണ്ട് കിലോയിലേറെ എം ഡി എം എ ആണ് ഈ പ്രതിമ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 'ഗ്നോംസ്' എന്ന് അറിയപ്പെടുന്ന രൂപത്തിലുള്ള പ്രതിമയാണ് ഇവർ എം ഡി എം എ കൊണ്ട് നിർമ്മിച്ചത്. വലിയ രീതിയിൽ രാസ ലഹരി എത്തിയതായുള്ള വിവരത്തെ തുടർന്നുള്ള പരിശോധനയ്ക്കിടയിലാണ് ഈ പ്രതിമ കണ്ടെത്തിയത്.
ആദ്യം കാണുമ്പോൾ സംശയമൊന്നും തോന്നില്ലെങ്കിലും പ്രതിമ ലാബിലെത്തിച്ച് പരിശോധിച്ചതോടെയാണ് ഏവരും ഞെട്ടിപ്പോയത്. വായ പൊത്തിയ നിലയിലുള്ള ചെറു പ്രതിമ നിർമ്മിച്ചത് കോടികൾ വില വരുന്ന മാരക രാസ ലഹരി വസ്തു കൊണ്ടായിരുന്നു എന്നാണ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്.
അൾറ്റീന, ഡ്രിമ്മലീൻ, ഗീർട്രൂഡെൻബെർഗ്, ഓസ്റ്റർഹൗട്ട് എന്നിവിടങ്ങളായി നടത്തിയ ലഹരിമരുന്ന് വേട്ടയ്ക്കിടയിലാണ് എം ഡി എം എ പ്രതിമ കണ്ടെത്തിയത്. എം ഡി എം എ നെതർലാൻഡിൽ നിരോധിച്ചിട്ടുള്ള ലഹരി വസ്തുവാണ്. 2019 ൽ ലോകത്തിൽ ഏറ്റവുമധികം എം ഡി എം എ ഉൽപാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു നെതർലാൻഡ്. ഇത് ആദ്യമായല്ല വേറിട്ട മാർഗങ്ങൾ ലഹരിക്കടത്ത് സംഘങ്ങൾ പ്രയോഗിക്കുന്നത്.
കഴിഞ്ഞ വർഷം ഇതുപോലെ മറ്റൊരു സംഭവം നടന്നു. പൂച്ചയ്ക്കുള്ള തീറ്റയ്ക്കുള്ളിൽ 75 ലക്ഷത്തിലേറെ വില വരുന്ന എം ഡി എം എ ഒളിപ്പിച്ച് കടത്തിയ സ്കോട്ട്ലാൻഡ് സ്വദേശിയെ പിടികൂടിയിരുന്നു. ഇയാൾക്ക് നാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അതുപോലെ ശീതീകരിച്ച കോഴി ഇറച്ചിക്കുള്ളിൽ 90 കിലോ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനും പിടിയിലായിരുന്നു. ഈ വ്യത്യസ്തമായ ലഹരിക്കടത്തിൽ ജനങ്ങൾ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പ്രദേശത്ത് പോലീസും ഇപ്പോൾ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്