- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബൈജുവിനെ രഹസ്യമായി നിരീക്ഷിച്ച ശേഷം കവര്‍ച്ച; ആ ദൃശ്യങ്ങള്‍ നിര്‍ണായകമായി; രമേശനെ പൊലീസ് സംഘം പിന്തുടര്‍ന്നു; കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശം കവര്‍ച്ച ചെയ്ത സ്വര്‍ണവും; കൊടുവള്ളിയിലെ കവര്‍ച്ച സംഘത്തെ കുരുക്കിയത് ഇങ്ങനെ
കൊടുവള്ളിയിലെ സ്വര്‍ണ കവര്‍ച്ച കൃത്യമായ ആസൂത്രണത്തിലൂടെ
കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്നത് കൃത്യമായ ആസൂത്രണത്തോടെ. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്തായ രമേശ് ആണെന്ന് പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
കവര്‍ച്ചയിലെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വര്‍ണ വ്യാപാരിയുമായ രമേശന്‍ (42), തൃശൂര്‍ സ്വദേശികളായ എം.വി.വിപിന്‍ (35), പി.ആര്‍.വിമല്‍(38), എം.സി.ഹരീഷ്(38), പാലക്കാട് സ്വദേശി ലതീഷ് (43) എന്നിവരെയാണ് തൃശൂര്‍, പാലക്കാട് എന്നിവടങ്ങളില്‍നിന്നായി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊടുവള്ളി ടൗണിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, കട അടച്ചു പോകുന്ന ബൈജുവിനെ ഒരാള്‍ രഹസ്യമായി നിരീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശന്‍ സ്വന്തം കടച്ചശേഷം ബൈജുവിനെ ചുറ്റിപ്പറ്റി നടക്കുന്നതും നിരീക്ഷിക്കുന്നതും മനസ്സിലായത്. സംഭവത്തിന് പിറ്റേന്ന് പാലക്കാട്ടേക്ക് പോയ രമേശനെ പൊലീസ് സംഘം പിന്തുടര്‍ന്നു.
ഇന്നലെ മറ്റൊരു കാറില്‍ പോകുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണത്തിന്റെ മുഖ്യഭാഗവും ഈ കാറില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ മറ്റ് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചത്. വൈകാതെ മറ്റ് പ്രതികളെ തൃശൂരില്‍നിന്നു പൊലീസ് പിടികൂടുകയായിരുന്നു.
കവര്‍ച്ചയുടെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. വലിയൊരു സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ബൈജുവിന്റെ സുഹൃത്താണ് രമേശ്. രമേശിനെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. രമേശന്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാന്‍ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിര്‍മ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറില്‍ എത്തിയ സംഘം പിന്നില്‍ നിന്നും ഇടിച്ചിട്ടത് .
സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജുവിനെ ഇടിച്ചിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ബാഗില്‍ സൂക്ഷിച്ച രണ്ട് കിലോയോളം സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.
വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാറും ആയിട്ടാണ് പ്രതികള്‍ എത്തിയത്. സിസിടിവികളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രമേശ്, വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരെ തൃശ്ശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 1.3 കിലോയോളം സ്വര്‍ണ്ണം കണ്ടെടുത്തു.
ഈ മാസം 27ന് രാത്രിയായിരുന്നു കവര്‍ച്ച. കൊടുവള്ളിയിലെ ജ്വല്ലറി അടച്ച ശേഷം ഒന്നേമുക്കാല്‍ കിലോ സ്വര്‍ണവുമായി വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ വ്യാജ നമ്പര്‍ പതിച്ച കാറിലെത്തി പ്രതികള്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടറിന് മുന്‍വശം വച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ കവര്‍ എടുത്ത് പ്രതികള്‍ രക്ഷപ്പെട്ടു.
വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാറിലായിരുന്നു പ്രതികള്‍ എത്തിയത്. ഇവരുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കാലിനും കൈക്കുമൊക്കെ ബൈജുവിന് പരുക്കേറ്റിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.