- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെൺകുട്ടിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു; ഫോൺ തുറക്കാൻ സമ്മതിക്കില്ല; നിരന്തര ശല്യം; ഗതികെട്ട് പരാതി നൽകി; 13കാരിയെന്ന വ്യാജേന പിന്നെ ചാറ്റ് ചെയ്തത് പോലീസ് ഓഫീസർ; ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു; അടങ്ങാത്ത ആവേശം; കുട്ടിയെ കാണാൻ വരുന്ന വഴി പൊക്കി; പോക്സോ കേസിൽ ശിക്ഷ; യുഎസിൽ ഇന്ത്യൻ യുവാവ് കുടുങ്ങിയത് ഇങ്ങനെ!
വാഷിങ്ടൺ: വിദേശ രാജ്യങ്ങളിൽ പോയി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇന്ത്യക്കാർ ഇപ്പോൾ വർധിക്കുകയാണ്. പീഡനം മുതൽ കൊലപാതകങ്ങൾ വരെ ചെയ്യുന്ന ഇന്ത്യൻ നരാധമന്മാർ അവിടെ ഉണ്ട്. പെൺകുട്ടികളെ ശല്യം ചെയ്യുന്ന കേസിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരും അവിടെ ഉണ്ട്. അങ്ങനെയൊരു സംഭവമാണ് ഫ്ലോറിഡയിൽ നടന്നിരിക്കുന്നത്.
സ്വാദേശിയായ പെൺകുട്ടിയെ ശല്യം ചെയ്ത ഒടുവിൽ പോലീസിന് പരാതി നൽകി. ഒടുവിൽ പെൺകുട്ടി എന്ന വ്യാജേന പോലീസ് ചാറ്റ് ചെയ്ത് ഒടുവിൽ യുവാവിനെ കുടിക്കിയതാണ് സംഭവം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ യുവാവിനെ യു.എസ് അധികൃതർ കുറ്റക്കാരനെന്ന് കണ്ടെത്തി.
24 വയസുള്ള കിർതാൻ പട്ടേൽ എന്ന യുവാവിനെതിരെയാണ് കുറഞ്ഞത് പത്ത് വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം സ്ഥാപിക്കപ്പെട്ടത്. പരമാവധി ജീവപര്യന്തം തടവ് വരെ ഇയാൾക്ക് കേസിൽ ലഭിക്കാനും സാധ്യത ഉണ്ട്.
ഫ്ലോറിഡയിൽ താമസിക്കുന്ന കിർതാൻ പട്ടേൽ ഇക്കഴിഞ്ഞ മേയ് മാസം 22 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഓൺലൈനായി നടത്തിയ ചാറ്റുകളാണ് ഇയാളെ കുടുക്കിയത്. 13 വയസുള്ള പെൺകുട്ടിയെന്ന തരത്തിൽ സംസാരിക്കാൻ തുടങ്ങിയ വ്യക്തിയോട് ഇയാൾ ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ നടത്തുകയും പിന്നീട് ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു. 13കാരിയെന്ന തരത്തിൽ യുവാവിനോട് സംസാരിച്ചത് പക്ഷേ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു.
കുട്ടിയുമായുള്ള സംഭാഷണം നീണ്ട ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി ഒരു സ്ഥലവും നിശ്ചയിച്ചു. പിന്നീട് പറഞ്ഞുറപ്പിച്ച സമയത്ത് ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ വഴിയിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് നിയമ നടപടികൾ ആരംഭിച്ചത്.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി 2006ൽ യുഎസിൽ ആരംഭിച്ച പൊജക്ട് സേഫ് ചൈൽഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവരെ കണ്ടെത്താൻ അധികൃതർ ശ്രമിക്കുന്നത്.