- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങപ്പോള് കയത്തില്‍പെട്ടത് സഹോദരങ്ങളുടെ മക്കള്‍; ഒരാളുടെ മൃതദേഹം കണ്ടെത്തി; കാണാതായ രണ്ടു കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു
കാസര്‍കോട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു
കാസര്‍കോട്: കാസര്‍കോട് എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17) മൃതദേഹമാണ് കിട്ടിയത്. ഒഴുക്കില്‍പെട്ട യാസിന്‍(13), സമദ്(13) എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്‌നിരക്ഷാ സേനയുടെ തിരച്ചലില്‍ കണ്ടെത്തി ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.
പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ബേഡകം പോലീസും സ്ഥലത്തുണ്ട്. എരിഞ്ഞിപ്പുഴയില്‍ കച്ചവടം നടത്തുന്ന അഷ്റഫ് - ശബാന ദമ്പതികളുടെ മകനാണ് യാസിന്‍. അഷ്റഫിന്റെ സഹോദരന്‍ മജീദിന്റെ മകനാണ് സമദ്. ഇവരുടെ സഹോദരി മഞ്ചേശ്വരത്ത് താമസിക്കുന്ന റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.
ഇന്ന് ഉച്ചയോട് കൂടി കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. ഇവരില്‍ റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു.
യാസീന്‍ (13), സമദ് (13) എന്നിവര്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തില്‍പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.