- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അരുംകൊലയില്‍ കലാശിച്ചത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം; ഒരാള്‍ കസ്റ്റഡിയില്‍
ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം പറവൂര്‍ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലത്താണ് സംഭവം. ചേന്ദമംഗലം സ്വദേശികളായ വേണു, ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് വിവരം.
കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ ഋതു (28) എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്.
ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂര്‍ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി മാനസികപ്രശ്‌നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതില്‍ പരിശോധന വേണം. ഇയാള്‍ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഋതു. വടക്കന്‍ പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വടക്കന്‍ പറവൂരില്‍ അടിപിടിക്കേസിലും പ്രതിയാണ്.