തൃശ്ശൂര്‍: മാള പൊയ്യയില്‍ അനധികൃതമായി പടക്കം നിര്‍മ്മിക്കുന്ന വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. പോളക്കുളം വീട്ടില്‍ ഉണ്ണികൃഷ്ണന്‍, കരിമ്പാടി വീട്ടില്‍ അനൂപ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിച്ച പടക്കത്തിനിടയില്‍ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഇരുവരുടെയും കൈക്ക് പൊളളലേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മറ്റൊരു കാര്യം കൂടി വ്യക്തമായി. ലൈസന്‍സില്ലാതെ വന്‍ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാള്‍ക്കതിരെ കേസെടുത്തിട്ടുണ്ട്.