- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടം നടക്കുന്നതിന് ഏതാനും സമയം മുമ്പ് സിബി സമീപത്തെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറച്ചു; പെട്രോള്‍ നിറച്ച കുപ്പിയുടെ ഭാഗങ്ങളും വാഹനത്തില്‍? എരപ്പനാല്‍ സിബിയുടെ മരണ കാരണം ദുരൂഹം; നിര്‍ത്തിയിട്ട കാറിന് തീപിടിച്ചത് നിഗൂഡം; ഫോറന്‍സിക് ഫലം നരിക്കുഴിയില്‍ നിര്‍ണ്ണായകം
തൊടുപുഴ: നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ച് റിട്ട. സഹകരണ ബാങ്ക് മാനേജര്‍ വെന്തു മരിച്ച സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. ഫോറന്‍സിക് പരിശോധനാ ഫലം നിര്‍ണ്ണായകമാകും. എല്ലാ സാധ്യതകളും നിലനിര്‍ത്തിയാണ് പോലീസ് അന്വേഷണം.
കുമാരമംഗലം മുന്‍ സഹകരണ ബാങ്ക് മാനേജര്‍ ഏഴല്ലൂര്‍ പ്ലാന്റേഷന്‍ സ്വദേശി എരപ്പനാല്‍ ഇ.ബി. സിബി (60) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിനു തീ പിടിച്ചപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്തതാകാം അപകടത്തിന് കാരണമെന്നാണ് സംശയമെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ പഴക്കം ചെന്ന കാറിലാണ് സിബി സഞ്ചരിച്ചത്. ഫോറന്‍സിക് വിഭാഗവും പോലീസും വിശദമായ പരിശോധന നടത്തിയിട്ടുണ്ട്.
ഏഴല്ലൂര്‍-തൊടുപുഴ റോഡില്‍ പെരുമാങ്കണ്ടത്തിന് സമീപം നരിക്കുഴി ജംഗ്ഷനില്‍ നിന്നും 70 മീറ്ററോളം മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാര്‍ കത്തുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു സിബിയുടെ മൃതദേഹം.
വിവരമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തി. പിന്നീട് സിബിയുടെ സഹോദരനായ ടിബിയും ഭാര്യ ജിജിയും സ്ഥലത്തെത്തി കാര്‍ സിബിയുടേതാണെന്ന് സ്ഥിരീകരിച്ചു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നല്‍കിയ ശേഷം തിരിച്ചു കുമാരമംഗലത്തേക്ക് വരുന്ന വഴിയാണ് ദുരന്തം. എന്നാല്‍ സിബിക്ക് ജീവനൊടുക്കേണ്ട സാഹചര്യമില്ലന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇതാണ് ദുരൂഹത കൂട്ടുന്നത്.
എന്നാല്‍ ആത്മഹത്യാ സംശയവുമുണ്ട്. ഉച്ചയോടെ സിബിയെ പ്രദേശത്ത് കണ്ടവരുണ്ട്. ഇദ്ദേഹമാണ് മരിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധന ഫലം കിട്ടിയാലേ ആളാരാണെന്ന് വ്യക്തമാകൂ. ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവം നടന്നതിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് സിബി പെട്രോള്‍ വാങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മോട്ടോര്‍ വാഹനവകുപ്പും വിശദ റിപ്പോര്‍ട്ട് നല്‍കും. ഭാര്യ: സിന്ധു (റിട്ട. അധ്യാപിക), മക്കള്‍: അരവിന്ദ് (എംജി യൂണിവഴ്‌സിറ്റി കോട്ടയം), അഞ്ജലി (സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂവാറ്റുപുഴ).
വീട്ടിലേക്ക് സാധനം വാങ്ങാനെന്ന് പറഞ്ഞിറങ്ങിയ സിബി, സാധനങ്ങള്‍ വാങ്ങി നല്‍കിയ ശേഷം തിരിച്ചു കുമാരമംഗലത്തേക്ക് വരുന്ന വഴിയാണ് സംഭവം. സംഭവം നടന്ന സ്ഥലം കലൂര്‍ക്കാട് വില്ലേജില്‍ ഉള്‍പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാട് പൊലീസിലേയ്ക്ക് കേസ് കൈമാറി. സിബി കൃഷിപ്പണിയില്‍ സജീവമായിരുന്നു. കാര്‍ കത്തിയിടത്ത് നിന്ന് നാല് കിലോ മീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
അപകടം നടക്കുന്നതിന് ഏതാനും സമയം മുമ്പ് സിബി സമീപത്തെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറച്ചിരുന്നതായും പെട്രോള്‍ നിറച്ച കുപ്പിയുടെ ഭാഗങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു.