- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി'; ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ച് നവവരന്‍; ഫോട്ടോയില്‍ കാണുന്നത് നാടുവിട്ട തന്റെ ഭാര്യയെന്ന് മറ്റൊരു യുവാവ്; യുവതിയുടെ ഭര്‍ത്താവെന്ന് മൂന്നാമതൊരാള്‍; വിവാഹ തട്ടിപ്പിന് 32 കാരി അറസ്റ്റില്‍
വിവാഹ തട്ടിപ്പിന് 32 കാരി അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വിവാഹത്തട്ടിപ്പുകാരിയായ 32കാരി പിടിയില്‍ വിവാഹത്തിന് പിന്നാലെ നവവരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞ് തട്ടിപ്പിന് ഒരുങ്ങവെയാണ് 32 കാരിയായ ലക്ഷ്മിക്ക് കുരുക്ക് വീണത്. വിവാഹം കഴിഞ്ഞ് ഏറെ വൈകുന്നതിന് മുമ്പ് ഭര്‍തൃവീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ച് മുങ്ങുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെയാണ് മയിലാടുതുറ സിര്‍കഴിയില്‍ ഡോക്ടര്‍ നിശാന്തിക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ ജി. ശിവചന്ദ്രന്‍ താലികെട്ടിയത്. ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന ക്യാപ്ഷനോടെ യുവാവ് ഫേസ്ബുക്കില്‍ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. പിന്നാലെയാണ് വന്‍ ട്വിസ്റ്റ് നടന്നത്.
ചിത്രത്തില്‍ കാണുന്നത് നിശാന്തി അല്ലെന്നും തന്റെ ഭാര്യയായ മീരയാണെന്നും പറഞ്ഞ് മറ്റൊരു യുവാവ് പോസ്റ്റില്‍ കമന്റുമായെത്തി. ഇതോടെയാണ് കഥയാകെ മാറിയത്. പുത്തൂര്‍ സ്വദേശി ടി.നെപ്പോളിയനാണ് തന്റെ ഭാര്യ മീരയാണ് നിശാന്തിയെന്ന് പറഞ്ഞ് രംഗത്ത് വന്നത്. 2017ല്‍ തങ്ങളുടെ വിവാഹം നടന്നെന്നും ഒരു വര്‍ഷത്തിനുശേഷം വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം എടുത്ത് മീര നാടുവിട്ടതാണെന്നും യുവാവ് പറഞ്ഞു.
തര്‍ക്കം മുറുകിയതിനിടെ യുവതിയുടെ ഭര്‍ത്താവെന്ന് പറഞ്ഞ് മൂന്നാമതൊരാള്‍ കൂടി എത്തി. കടലൂര്‍ ചിദംബരം സ്വദേശിയായ എന്‍.രാജ. ഇതോടെ ശിവചന്ദ്രന്‍ യുവതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. യുവതിയുടെ യഥാര്‍ത്ഥ പേര് ലക്ഷ്മിയെന്നാണെന്ന് ചോദ്യം ചെയ്യലില്‍ മനസിലായി. 2010ല്‍ പഴയൂര്‍ സ്വദേശി സിലമ്പരശനുമായി ആയിരുന്നു ലക്ഷിമിയുടെ ആദ്യ വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് സിലമ്പരശന്‍ മരിച്ചു.
ഇതോടെ മക്കളെ വീട്ടില്‍ ഏല്‍പ്പിച്ച് ലക്ഷ്മി നാടുവിട്ടു. പിന്നാലെ ഈറോഡില്‍ എത്തി മറ്റൊരു പേരില്‍ രണ്ടാം വിവാഹം നടത്തി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും കവര്‍ന്ന് ഈറോഡില്‍ നിന്ന് ലക്ഷ്മി മുങ്ങി. പിന്നെ പൊങ്ങിയത് കടലൂരിലാണ്. അതിനുശേഷം മൂന്നാമത്തെ വിവാഹം കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്ക് പണി തന്നത്. ഭര്‍ത്താക്കന്മാരുടെ പരാതിയില്‍ അറസ്റ്റുചെയ്ത ലക്ഷ്മിയെ മയിലാടുതുറൈ കോടതി റിമാന്‍ഡ് ചെയ്തു.