- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടി; ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതി ബസിന്റെ ടയറിന്റെ അടിയിലേക്ക് തെറിച്ചു വീണു: 22കാരിക്ക് ദാരുണാന്ത്യം
ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്കു തെറിച്ചുവീണ യുവതിക്കു ദാരുണാന്ത്യം
വണ്ടൂര്‍: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്കു തെറിച്ചുവീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോടന്‍ സിമി വര്‍ഷ (22) ആണ് മരിച്ചത്. ഭര്‍ത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചു. ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടിയാണ് അപകടം നടന്നത്. മങ്ങംപാടം പൂക്കോട് വിനോജിന്റെ മകളാണ് മരിച്ച സിമി വര്‍ഷ.
ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്.
Next Story