- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരക്കിലോമീറ്റര്‍ ഇടവിട്ട് പുല്‍മേടുകള്‍ക്ക് തീ പടര്‍ത്തിയത് വനം പൂര്‍ണമായി നശിപ്പിക്കാന്‍; കാട്ടുതീ പടര്‍ന്നത് ജനവാസ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ; കാട്ടാനകളെ മറയാക്കി രക്ഷപ്പെടാന്‍ നീക്കം; കമ്പമലയില്‍ തീയിട്ട സുധീഷ് കഞ്ചാവ് വളര്‍ത്തിയ കേസിലെ പ്രതി; പിടികൂടിയത് സാഹസികമായി
കമ്പമലയില്‍ തീയിട്ട സുധീഷ് കഞ്ചാവ് വളര്‍ത്തിയ കേസിലെ പ്രതി
കല്‍പ്പറ്റ: വയനാട് കമ്പമലയില്‍ ജനവാസമേഖലയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വനത്തില്‍ തീയിട്ട സംഭവത്തിലെ പ്രതിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് അതിസാഹസികമായി. പ്രതി മുത്തുമാരി സ്വദേശി സുധീഷിനെ ഇന്നലെ വൈകിട്ടാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. 12 ഹെക്ടര്‍ തീപിടിത്തത്തില്‍ നശിച്ചിരുന്നു.വനത്തിനുള്ളില്‍ ആരോ തീയിടുന്നതാണെന്ന് കണ്ടെത്തിയതോടെ വനംവകുപ്പ് സംഘം ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ കാട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതിയെ കണ്ടെത്തിയത്.
ഇവിടെ സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ അന്വേഷിക്കാന്‍ ഡിഎഫ്ഒ മാര്‍ട്ടന്‍ ലോവല്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് തീയണയ്ക്കുന്നതിനിടെയാണ് ദൗത്യസംഘം സംശയാസ്പദമായി ഒരാള്‍ വനത്തിലൂടെ നീങ്ങുന്നത് കണ്ടത്. കാട്ടാനകളെ മറയാക്കി രക്ഷപ്പെടാനുള്ള സുധീഷിന്റെ നീക്കമാണ് വനംവകുപ്പ് പൊളിച്ചത്.
ഒരേസ്ഥലത്ത് അടുത്തടുത്ത രണ്ട് ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നതോടെയാണ് ആരെങ്കിലും തീയിട്ടതാകാമെന്ന സംശയം ഉയര്‍ന്നത്. ഇന്നലെ തീ അണയ്ക്കുന്നതിനിടെയാണ് ദൗത്യസംഘം സംശയാസ്പദമായി ഒരാള്‍ വനത്തിലൂടെ നീങ്ങുന്നത് കണ്ടത്. കുരിശുകുത്തി മലയില്‍വച്ച് വനപാലകര്‍ ഇയാളെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഇവിടെ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ മറയാക്കി സുധീഷ് രക്ഷപ്പെട്ടു. വനത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇയാള്‍ക്കുണ്ടായിരുന്നു.
മുത്തുമാരി ഭാഗത്ത് ഡിഎഫ്ഒ അടക്കം പിടികൂടാന്‍ നില്‍ക്കുന്നത് മനസിലാക്കി മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാട് പൂര്‍ണമായും കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീഷ് തീയിട്ടത്. ഇതിനായി അരകിലോമീറ്റര്‍ ഇടവിട്ട് പുല്‍മേടുകള്‍ക്ക് തീ പടര്‍ത്തുകയായിരുന്നു. എളുപ്പത്തില്‍ തീ അണയ്ക്കാന്‍ സാധിക്കാത്ത സ്ഥലം സുധീഷ് ബോധപൂര്‍വം തിരഞ്ഞെടുത്തതാണെന്നാണ് വനംവകുപ്പ് കരുതുന്നത്. ജനവാസ കേന്ദ്രത്തില്‍ നിന്ന് ഒരുകിലോമീറ്ററോളം ഉള്‍വനത്തിലായിരുന്നു തീ പടര്‍ന്നത്.
തീ ജനവാസ മേഖലകളില്‍ എത്തിയിരുന്നെങ്കില്‍ വലിയ ദുരന്തമായേനെയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.കഞ്ചാവ് വളര്‍ത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സുധീഷ്. സമൂഹമാദ്ധ്യമങ്ങളില്‍ പൊലീസിനെതിരെ രൂക്ഷമായി പ്രതികരിക്കാറുണ്ട്. വനംവകുപ്പിനെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് ഡിഎഫ്ഒ പറയുന്നു.
വനംവകുപ്പിനെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് സുധീഷ് പറയുന്നതെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. സുധീഷിന് വനത്തെക്കുറിച്ച് നല്ല അറിവുണ്ട്. അതിനാല്‍ അന്വേഷണ സംഘത്തെ തന്ത്രപരമായി കബളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനാണ് തീവച്ചതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഇനിയും ഇയാള്‍ നല്‍കിയിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലെ വിവരങ്ങള്‍ പുറത്തുവരികയുള്ളു എന്നും മാര്‍ട്ടില്‍ ലോവല്‍ പറഞ്ഞു.
കാട് പൂര്‍ണമായും കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സുധീഷ് തീയിട്ടത്. ഇതിനായി അരക്കിലോമീറ്റര്‍ ഇടവിട്ടാണ് പുല്‍മേടുകള്‍ക്ക് തീ പടര്‍ത്തിയത്. പുല്‍മേടിന് വേഗത്തില്‍ തീ പിടിക്കുകയും തുടര്‍ന്ന് വലിയ മരങ്ങള്‍ കത്തി വനം പൂര്‍ണമായി നശിക്കുമെന്നും സുധീഷിന് ധാരണയുണ്ടായിരുന്നു. ജനവാസ കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്ററോളം ഉള്‍വനത്തിലാണ് തീ പടര്‍ന്നത്.
ചെങ്കുത്തായ കുന്നിന്‍മുകളില്‍ ജീവന്‍ പണയപ്പെടുത്തി വനപാലകര്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. വാഹനങ്ങള്‍ കടന്നു ചെല്ലാത്ത ഇവിടെ തീയണയ്ക്കാന്‍ യാതൊരു ഉപകരണങ്ങളുമില്ലാതെ മരക്കൊമ്പ് ഒടിച്ച് തല്ലിയാണ് തീ കെടുത്തിയത്. തീ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരുന്നെങ്കില്‍ വലിയ ദുരന്തമായേനെ. എളുപ്പത്തില്‍ തീയണക്കാന്‍ സാധിക്കാത്ത സ്ഥലം സുധീഷ് ബോധപൂര്‍വം തിരഞ്ഞെടുത്തതാണെന്നാണ് വനംവകുപ്പ് കരുതുന്നത്.
കഞ്ചാവ് വളര്‍ത്തിയതിനുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് സുധീഷ്. സമൂഹമാധ്യമങ്ങളില്‍ പൊലീസിനെതിരെ സുധീഷ് രൂക്ഷമായി പ്രതികരിക്കാറുണ്ട്. കോടതിയില്‍ ഹാജരാക്കി ഇന്നുതന്നെ സുധീഷിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് വനംവകുപ്പും പൊലീസും ശ്രമിക്കുന്നത്.