- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പിതാവിന്റെ മരണവിവരം മറച്ചുവച്ചു; വ്യാജരേഖകള്‍ ചമച്ച് പിതാവിന്റെ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മൂത്തമകന് തട്ടിയെടുത്തു; സഹോദരന്റെ പരാതിയില്‍ എം.ആര്‍.ടി മെറ്റല്‍ മാര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി അധികൃതര്‍
എം.ആര്‍.ടി മെറ്റല്‍ മാര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി അധികൃതര്‍
തിരുവനന്തപുരം: ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ചാലയിലെ പ്രമുഖ മെറ്റല്‍ പാത്രങ്ങളുടെ വ്യാപാര സ്ഥാപനമായ എം.ആര്‍.ടി മെറ്റല്‍ മാര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി അധികൃതര്‍. ബൃന്ദാ മെറ്റല്‍ മാര്‍ട്ട് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന നടരാജന്‍ തങ്കപ്പഴം എന്നയാള്‍ മരിച്ച വിവരം മറച്ചുവച്ച് മൂത്ത മകനായ രവീന്ദ്രന്‍ വ്യാജ രേഖകള്‍ ഹാജരാക്കി സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം തട്ടിയെടുത്തെന്ന സഹോദരന്റെ പരാതിയിലാണ് നടപടി.
വ്യാജ രേഖകള്‍ ഹാജരാക്കിയാണ് സ്റ്റോക്കിന്റെയും ജി.എസ്.ടി (GST) യുടെയും അവകാശം കൈവശപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പിതാവ് മരിച്ച വിവരം മറച്ചുവച്ച് വ്യാജവിവരങ്ങള്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ പുതുക്കിയതെന്ന് കണ്ടെത്തിയിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് വ്യാജരേഖകള്‍ ചമച്ചു സ്ഥാപനം മൂത്തമകനായ രവീന്ദ്രന്‍ സ്വന്തമാക്കിയതിനെതിരെ സഹോദരന്‍ സുവീന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണ നടപടിയുടെ ഭാഗമായിട്ടാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.
2021 നവംബറിലാണ് ട്രേഡ് നെയിം, ബിസിനസ് സ്ഥലം എന്നിവ മാറ്റിയത്. ബൃന്ദാ മെറ്റല്‍ മാര്‍ട്ട് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ പേര് എംആര്‍ടി മെറ്റല്‍ മാര്‍ട്ട് എന്ന് മാറ്റിയിരുന്നു. ലൈസന്‍സിന്റെയും പേരിന്റെയും മാറ്റത്തിനു നല്‍കിയ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിനായി മുന്‍ ഉടമയായ നടരാജന്‍ തങ്കപ്പഴം മരിച്ച വിവരവും മറച്ചുവച്ചു.
നിയമ നടപടികള്‍ പാലിക്കാതെ ഉടമസ്ഥാവകാശം ലൈസന്‍സ് എന്നിവയില്‍ മാറ്റം വരുത്തിയെന്നും കണ്ടെത്തി. നിയമപരമായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവകാശികളില്‍ നിന്ന് 'നോ' ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ രവീന്ദ്രന്‍ സമര്‍പ്പിച്ചിരുന്നില്ല.
രജിസ്‌ട്രേഷന്‍ പുതുക്കല്‍ - ഇന്ത്യന്‍ സക്‌സഷന്‍ നിയമം ( ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമം) 1955 അനുസരിച്ചുള്ള നടപടികള്‍ പാലിക്കാതെ നടപ്പാക്കിയതായാണ് കണ്ടെത്തല്‍.
നികുതി ഉദ്യോഗസ്ഥര്‍ വാദങ്ങള്‍ പരിഗണിക്കാനുള്ള അവസരം രവീന്ദ്രന് നല്‍കിയെങ്കിലും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് നിലവിലുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ GST രജിസ്‌ട്രേഷന്‍ റദ്ദാക്കി കൊണ്ട് 10.01.2025നാണ് സംസ്ഥാന ടാക്‌സ് ഓഫീസര്‍ (STO) ഉത്തരവ് ഇറക്കി.