- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി; യുവതിയുടെ തോളില്‍ കയ്യിട്ടു ട്രിപ്പ് പോയാലോ എന്ന് ചോദ്യം; കൊച്ചി ക്യൂന്‍സ് വാക് വേയില്‍ കുടുംബത്തിന് നേരെ യുവാക്കളുടെ അതിക്രമം; മലപ്പുറം സ്വദേശികള്‍ പിടിയില്‍
ട്രിപ് പോയാലോ എന്നു ചോദിച്ചു; കൊച്ചിയില്‍ യുവാക്കളുടെ അതിക്രമം
കൊച്ചി: കൊച്ചി ക്യൂന്‍സ് വാക് വേയില്‍ യുവതിക്കും കുടുംബത്തിനുമെതിരെ യുവാക്കളുടെ അതിക്രമം. ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും യുവതിയുടെ തോളിലൂടെ കയ്യിടുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ഇവര്‍ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ജീപ്പിന്റെ പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന ഇവര്‍ കൈ കൊണ്ട് വശത്തുള്ള ചില്ലില്‍ ഇടിക്കുകയായിരുന്നു.
പരസ്യമായി മദ്യപിച്ചതിന് ശേഷം ഇവര്‍ യുവതിയെയും കുടുംബത്തെയും പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒഴിഞ്ഞുമാറി നടന്ന കുടുംബത്തോട് എന്തുകൊണ്ടാണു പ്രതികരിക്കാത്തത് എന്നു ചോദിച്ച് യുവാക്കള്‍ വീണ്ടും ശല്യപ്പെടുത്തി. യുവതി ഇവരുടെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ തോളിലൂടെ കയ്യിട്ട് ട്രിപ്പ് പോയാലോ തുടങ്ങിയ പരാമര്‍ശങ്ങളും നടത്തി. സഹോദരനും സഹോദരിക്കുമെതിരെയും യുവാക്കളുടെ അതിക്രമമുണ്ടായി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടിയതു കൊണ്ടാണ് അപകടമേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് കുടുംബം പറഞ്ഞു.
ലഹരിവ്യാപനത്തിന് തടയിടാനുള്ള പരിശോധനകളുമായി നഗരത്തിന്റെ പല ഭാഗങ്ങളില്‍ പൊലീസ് സാന്നിധ്യം ശക്തമായിരുന്നതാണ് കുടുംബത്തിനു രക്ഷയായത്. വൈകിട്ട് നടക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി കുടുംബങ്ങള്‍ അടക്കം തടിച്ചുകൂടുന്ന സ്ഥലമാണു ക്യൂന്‍സ് വാക് വേ.