കോഴിക്കോട്: ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കിയ കേസില്‍ ഇയാള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു.

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. നാല് ദിവസം വീട്ടില്‍ യുവതിയുടെ കൂടെ താമസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോ ഭര്‍ത്താവിനും മകള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. ഒടുവില്‍ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കി യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കി; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കരിപ്പൂരില്‍ പിടിയില്‍