- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗേറ്റിന് സമീപം കളിക്കുന്ന കുഞ്ഞുമക്കള്‍; ഗേറ്റും മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാന്‍; കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാണിയമ്പലത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വാണിയമ്പലത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: മലപ്പുറം വണ്ടൂര്‍ വൈക്കോലങ്ങാടിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. വീട്ടുകാരുടെ നിലവിളികളും വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാന്‍ സാധിക്കും.
വാണിയമ്പലം വൈക്കോലങ്ങാടിയില്‍ മിനി പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൂനാരി അബ്ദുല്‍ മജീദ് - സുഹ്‌റ എന്നിവരുടെ വീടിന്റെ മതിലും ഗേറ്റും തകര്‍ത്താണ് മിനിവാന്‍ ഇടിച്ചുകയറിയത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗേറ്റിന് മുന്നിലായി രണ്ടു കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. വീടിന്റെ സിറ്റൗട്ടില്‍ രണ്ടുകുട്ടികള്‍ ഫോണ്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇതിനിടെയാണ് പാഞ്ഞത്തിയ പിക്കപ്പ് വാന്‍ മതിലും ഗേറ്റും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറിയത്. ഗേറ്റിനരികില്‍ നിന്ന കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
മതിലിടിച്ച് തകര്‍ത്താണ് പിക്കപ്പ് വാന്‍ വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോഴാണ് അപകടം. സിറ്റൗട്ടിലിരുന്ന കുട്ടികള്‍ പേടിച്ച് വീടിനകത്തേക്ക് ഓടുന്നത് കാണാം. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വണ്ടിയൂര്‍ നിന്നും കാളികാവിലുള്ള വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവര്‍ക്കും ആര്‍ക്കും തന്നെ പരിക്കില്ല.