- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാത്ത് ടബ്ബില്‍ ആടിന്റെ അഴുകിയ ശരീരം; മുറിക്കുള്ളിൽ വിസര്‍ജ്യവും ദുര്‍ഗന്ധവും; പോലീസിന്റെ വരവിൽ നാട് അറിഞ്ഞത് മറ്റൊന്ന്; ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുടുങ്ങി; എന്റെ ക്യാരിയറിൽ ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ലെന്നും മറുപടി!
ന്യൂയോര്‍ക്ക്: ഒരു വീട് ആകുമ്പോൾ അത് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. കുഞ്ഞ് പിള്ളേരൊക്കെ ഉള്ള വീട് ആണെങ്കിൽ വൃത്തിയായി സൂക്ഷിച്ചേ മതിയാവൂ. അല്ലെങ്കിൽ ഓരോ അസുഖങ്ങൾ ബാധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. പക്ഷെ സൗത്ത് കരോലിനയിലെ ഒരു വീട്ടിൽ നടക്കുന്നത് വളരെ വിചിത്രമായ കാര്യങ്ങളാണ്. ഒരു വീട് മുഴുവൻ കണ്ടെത്തിയത് ദുർഗന്ധം നിറഞ്ഞ് വളരെ വൃത്തിഹീനമായ അവസ്ഥയിൽ.ഇതിൽ ആശങ്ക വർധിപ്പിച്ചത് ഇവിടെ നിന്നും ഒരു പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയതാണ്.
എട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ജനിച്ചതു മുതല്‍ വളരുന്നത് 47 ഓളം മൃഗങ്ങളുള്ള വൃത്തിഹീനമായ അമോണിയയുടെ ദുര്‍ഗന്ധം വമിക്കുന്ന വീട്ടില്‍. ആശങ്കാജനകമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെത്തിയ പോലീസുകാര്‍ മാതാപിതാക്കളെ പിടികൂടി. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. വീടുനിറയെ പൂച്ചയും പട്ടിയും കോഴിയും ആടും മുയലും തുടങ്ങിയ 47 ഇനം ജീവികളായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു.
ബാത്ത് ടബ്ബില്‍ ഒരാടിന്‍റെ ശരീരം അഴുകിയ നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. കുട്ടിയെ മാതാപിതാക്കളുടെ ബന്ധുക്കളുടെ അടുക്കലേക്ക് സുരക്ഷിതമായി മാറ്റിയതിന് ശേഷമായിരുന്നു മാതാപിതാക്കളുടെ അറസ്റ്റ്.
വീടുനിറയെ മൃഗങ്ങളുടെ വിസര്‍ജ്യവും ദുര്‍ഗന്ധവുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നിട്ടും കുട്ടിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് അധികൃതര്‍ പറയുന്നു. തന്‍റെ 30 വർഷത്തിലധികം നീണ്ടുനിന്ന സേവനത്തിനിടയിൽ ഇത്രയും വൃത്തിഹീനവും ഭയാനകവുമായ ഒരു സാഹചര്യം ഒരിക്കലും നേരിട്ടിട്ടില്ല എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.