കോലഞ്ചേരി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഉടന്‍ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കൊച്ചിന്മ നാലു വയസ്സുകാരിയെ കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പും പീഡിപ്പിച്ച കേസിലെ പ്രതി കൊച്ചുകുട്ടികളോടു ലൈംഗികാസക്തി (പീഡോഫിലിക്) പ്രകടിപ്പിക്കുന്നയാളാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കേസില്‍ ഇനിയും ദുരൂഹതകളുണ്ട്. കുട്ടിയുടെ അച്ഛന്റെ പഴയ പല പ്രതികരണങ്ങളും സംശയത്തിന് ബലം കൂട്ടുന്നു. എല്ലാം അമ്മയുടെ തലയില്‍ വച്ചു കെട്ടാനായിരുന്നു അച്ഛന്റെ ശ്രമം. വല്ലതും അച്ഛന് അറിയാമായിരുന്നോ എന്നും പോലീസ് പരിശോധിക്കും.

കുട്ടിയെ പീഡിപ്പിച്ച കൊച്ചച്ഛനെ മൂന്നു ദിവസത്തേക്കാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതിനുശേഷം പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുംകൂടി പരിശോധിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ അനുജനാണ് പ്രതി. മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ ഇത്തരം സ്വഭാവ വൈകൃതത്തിന്റെ സൂചനകള്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചിരുന്നു. കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയെ പുഴയിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിനുള്ള കാരണങ്ങള്‍ അമ്മ വ്യക്തമായി പറയുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയേയും പീഡന പ്രതിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

കുട്ടിയെ പ്രതി ഒരു വര്‍ഷത്തിലേറെയായി പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴിയാണ് അമ്മ ഇന്നലെ ആവര്‍ത്തിച്ചത്. കുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ചു വ്യക്തമായ സൂചനകള്‍ അറസ്റ്റിലായ ദിവസം അമ്മ പൊലീസിനു നല്‍കിയിരുന്നു. അമ്മയുടെ മൊഴികളിലെ സൂചനയ്‌ക്കൊപ്പം സാഹചര്യത്തെളിവുകളും ലഭിച്ചതോടെയാണു ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഉറപ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കുട്ടിയുടെ അമ്മയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യുമ്പോള്‍ കേസിനു കൂടുതല്‍ വ്യക്തതവരുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ഒരു വര്‍ഷമായി പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അതിന്റെ തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ആലുവ മൂഴിക്കുളത്ത് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം ഒറ്റപ്പെടുത്തിയതുകൊണ്ടെന്ന് അമ്മ പറയുന്നു. മകളോട് മറ്റുള്ളവര്‍ അമിത വാല്‍സല്യം കാണിച്ചതിനൊപ്പം തന്നെ അകറ്റിനിര്‍ത്തിയെന്നും അമ്മ പൊലീസിന് മൊഴിനല്‍കി. അമ്മയ്ക്ക് മാനസിക വെല്ലുവിളിയില്ലെന്നും മകളെ ഭര്‍തൃസഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. മകളെ പുഴയിലെറിഞ്ഞ് കൊല്ലാനിടയായത് വിശദീകരിക്കുമ്പോഴാണ് അവള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് അമ്മയെ പൊലീസ് അറിയിച്ചത്. നിസംഗമായി കേട്ടിരുന്ന അമ്മയ്ക്ക് ഇക്കാര്യത്തില്‍ അറിവില്ലായിരുന്നുവെന്നാണ് നിരന്തരമായ ചോദ്യം ചെയ്യലില്‍ പൊലീസ് സ്ഥിരീകരിക്കുന്നത്. കൂട്ടുകുടുംബം പോലം കഴിഞ്ഞ അവസ്ഥ മുതലെടുത്താണ് കുട്ടിയെ പിതാവിന്റെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇതേക്കുറിച്ച് അമ്മ അറിയാതെ പോയത് അവരുടെ പ്രാപ്തിക്കുറവുകൊണ്ടാണെന്ന് പൊലീസ് പറയുന്നു.

കുട്ടി പോയിരുന്ന അംഗന്‍വാടിയിലെ വര്‍ക്കര്‍ക്കടക്കം ഇക്കാര്യം തിരിച്ചറിയാനായില്ലെന്നതും ഗൗരവമുള്ള വിഷയമാണെന്ന് പൊലീസ് പറയുന്നു.എല്ലാകാര്യങ്ങളിലും ആത്മവിശ്വാസക്കുറവുള്ളയാളാണ് അമ്മ. ഭര്‍തൃകുടുംബത്തില്‍ തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങള്‍ മകളോട് അമിത വാല്‍സല്യം കാണിച്ചു . ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും താനില്ലാതാകുകയും ചെയ്താല്‍ മകള്‍ ഒറ്റപ്പെടുമെന്ന് കരുതി. ഇതാണ് മകളെ കൊല്ലാന്‍ കാരണമെന്ന് അമ്മയുടെ മൊഴിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.എന്നാല്‍ അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ബന്ധുക്കളുടെ മൊഴികള്‍ പൊലീസ് തള്ളുകയും ചെയ്തു.

പീഡനം, കൊല, പീഡോഫിലിക്