- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇസ്ലാമിക ജനക്കൂട്ടത്തെ തെരുവില്‍ ഇറക്കിയ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ വിചാരണ തുടങ്ങി; മൂന്നു സഹോദരങ്ങള്‍ പോലീസിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍; തുടര്‍ സംഭവങ്ങള്‍ പ്രതികള്‍ക്ക് വിനയായേക്കും
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തുടങ്ങി. മൂന്ന് പോലീസുകാര്‍ക്ക് എതിരെ സഹോദരങ്ങളായ മൊഹമ്മദ് ഫഹിര്‍ അമാസ് (20), മുഹമ്മദ് അമാദ് (26) എന്നിവര്‍ വലിയ രീതിയിലുള്ള അക്രമങ്ങള്‍ നടത്തിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായ് 23 ന് നടന്ന അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് ഒടിഞ്ഞിരുന്നു.
വിമാനത്താവളത്തിനകത്തുള്ള സ്റ്റാര്‍ബക്ക്സ് കഫേയില്‍ മറ്റൊരു യാത്രക്കാരനെ ഇടിച്ചതിന് അമാസിനെ അറസ്റ്റ് ചെയ്യുവാനായിട്ടായിരുന്നു പോലീസ് അവിടെ എത്തിയത്. അതോടെയാണ് അക്രമങ്ങള്‍ ആരംഭിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണം നടത്തിയ പോലീസ് സഹോദരങ്ങളെ വിമാനത്താവള ടെര്‍മിനലിന്റെ കാര്‍ പാര്‍ക്ക് പെയ്‌മെന്റ് ഏരിയയില്‍ കണ്ടെത്തുകയായിരുന്നു എന്ന് വിചാരണ നടക്കുന്ന ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഇന്നലെ പ്രോസിക്യൂട്ടര്‍ പറഞ്ഞു. പി സി സക്കറി മാഴ്സ്‌ഡെന്‍, പി സി എല്ലീ കുക്ക്, പി സി ലിഡിയ വാര്‍ഡ് എന്നിവരായിരുന്നു അമാസിന്റെ അറസ്റ്റ് ചെയ്യുവാന്‍ തുനിഞ്ഞത്.
ഇതില്‍ സക്കറി മാഴ്സ്‌ഡെനും എല്ലീ കുക്കും ആയുധധാരികളായിരുന്നു. ലിഡിയ നിരായുധയും. മൊഹമ്മദ് ഫഹിര്‍ അമാസിനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ഉദ്യോഗസ്ഥര്‍, പേയ്‌മെന്റ് മെഷീന് സമീപത്തു നിന്നും മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ചെറുത്തു നിന്നു എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. അയാളുടെ സഹോദരന്‍ മുഹമ്മദ് അമാദും കാര്യത്തില്‍ ഇടപെട്ടു. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് മാഴ്സ്‌ഡെനിനെ ആക്രമിച്ചു എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
അതിനു ശേഷം അമാസ് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ലിഡിയ വാര്‍ഡിന്റെ മുഖത്ത് ഇടിച്ച് മൂക്കിലെ അസ്ഥി പൊട്ടിച്ചു. അതി തീവ്രമായ ആക്രമണമായിരുന്നു പ്രതികള്‍ ചെയ്തതെന്നും പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. സി സി ടി വി ദൃശ്യങ്ങളും, ബോഡി ക്യാമറ ദൃശ്യങ്ങളും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. മറ്റു യാത്രക്കാര്‍ ഞെട്ടിത്തരിച്ചു നോക്കി നില്‍ക്കുന്നതിനിടയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് തെളിവായിട്ടായിരുന്നു അത് കാണിച്ചത്. പേയ്‌മെന്റ് മെഷീനില്‍ പണം നല്‍കാന്‍ ഒരുങ്ങുന്നതിനിടയില്‍ അമാസിനെ രണ്ട് പോലീസുകാര്‍ തോളിലും കൈയ്യിലും പിടിക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.
ഉടനെ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞ് അക്രമണം നടത്തുന്നതും ദൃശ്യത്തിലുണ്ട്. വനിത പോലീസ് ഉദ്യോഗസ്ഥയുടെ മൂക്ക് ഇടിച്ച് തകര്‍ക്കുന്നതും, മൂക്കിലൂടെ ചോരയൊലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടയില്‍ താഴെ വീണ അമാസിന്റെ തലയില്‍ മാഴ്സ്‌ഡെന്‍ ചവിട്ടുന്ന രംഗവും വീഡിയോയില്‍ കാണാമായിരുന്നു. ഈ ദൃശ്യങ്ങളായിരുന്നു ഏറെ വിവാദമായത്. പോലീസ് അതിക്രമമായി ചിത്രീകരിച്ച് വന്‍ പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങിയ ഒരു ചിത്രമായിരുന്നു ഇത്. എന്നാല്‍, പൊതു വികാരത്തിന് വിധേയരാകാതെ സ്വതന്ത്രമായ അന്വേഷണം നടത്താനായിരുന്നു അധികൃതര്‍ തീരുമാനിച്ചത്. അതിന്റെ ഫലമായിട്ടായിരുന്നു യഥാര്‍ത്ഥ സംഭവം പുറത്തുവന്നത്.