- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അവിവാഹിതയായ സഹോദരിയുടെ പറമ്പില്‍ നിന്നും തേങ്ങ പറിച്ചതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിനും ഭാര്യയ്ക്കും മകള്‍ക്കുമടക്കം നാല് പേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് സഹോദര പുത്രന്‍
കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദര പുത്രനാണ് ആക്രമിച്ചത്. വെട്ടേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മണിമല ജോണി, ഭാര്യ മേരി ,മകള്‍ ജാനറ്റ് ,സഹോദരി ഫിലോമിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബന്ധുവായ ജോബിഷാണ് ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും പരിക്കുകളോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കിന് പിന്നാലെയാണ് കൂടരഞ്ഞി കല്‍പിനിയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റത്. ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് ആണ് വെട്ടി പരിക്കേല്‍പിച്ചത്. സംഘര്‍ഷതില്‍ പ്രതി ജോമിഷിനും പരിക്കുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം
നേരത്തെ തന്നെ തര്‍ക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പില്‍ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതര്‍ക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും.
ജോണിയെ ആക്രമിക്കുന്നത് തടയാന്‍ വന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. അക്രമത്തില്‍ തലയ്ക്കുള്‍പ്പടെ ഗുരുതര പരിക്കേറ്റ ജോണിയും കുടുംബവും മുക്കം കെ എം സി ടി ജോസ്പിറ്റലിലാണ് നിലവില്‍ ഉള്ളത്. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോമിഷും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരികയാണ്