കാസര്‍കോട്: കാസര്‍കോട് ദേലംപാടിയില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കര്‍ണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരിലടക്കം നിരന്തരം മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.

ഗര്‍ഭാവസ്ഥയില്‍ പോലും ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ഇബ്രാഹിം ബാദുഷയ്‌ക്കെതിരെയാണ് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

ദേലംപാടി സ്വദേശിയാണ് ഭര്‍ത്താവിനെതിരെ പരാതി ഉന്നയിച്ചത്. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്. യുവതിയ്‌ക്കെതിരെ നടന്നത് ഗുരുതര ശാരീരിക മര്‍ദ്ദനമാണ്. ഗര്‍ഭാവസ്ഥയില്‍ പോലും ഭര്‍ത്താവ് വയറിലേക്ക് ചവിട്ടിയെന്ന് യുവതി പറയുന്നു. കുഞ്ഞിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്തതായി യുവതി പറയുന്നു. ബളിഞ്ച പള്ളിയിലെ ഖത്തീബ് ആണ് ഭര്‍ത്താവ് ഇബ്രാഹിം ബാദുഷ.