- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് അമ്മയുടെ ദേഹത്തേക്ക് എന്തോ വസ്തു ഒഴിച്ചു; മുഖത്തടിച്ച ശേഷം ലൈറ്റര്‍ കൊണ്ട് തീകൊളുത്തി കൊലപ്പെടുത്തി; സ്ത്രീധന പീഡനകൊലയില്‍ ആറ് വയസുകാരന്റെ മൊഴി പുറത്ത്
സ്ത്രീധന പീഡനകൊലയില്‍ ആറ് വയസുകാരന്റെ മൊഴി പുറത്ത്
ലഖ്‌നോ: യു.പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവായി ആറ് വയസുകാരനായ മകന്റെ മൊഴി. സ്ത്രീധനപീഡന കൊലപാതകത്തിലാണ് പിതാവിനും മുത്തശ്ശിക്കുമെതിരെ മകന്റെ മൊഴി പുറത്തുവന്നത്. മകന്റെ മുന്നില്‍വെച്ചാണ് വിപിന്‍ സിര്‍സ ഭാര്യ നിക്കിയെ തീകൊളുത്തി കൊന്നത്. പിതാവും മുത്തശ്ശിയും ചേര്‍ന്ന് അമ്മയുടെ ദേഹത്തേക്ക് എന്തോ വസ്തു ഒഴിച്ച ശേഷം മുഖത്തടിച്ച് തീകൊളുത്തിയെന്നാണ് ആറ് വയസുകാരന്റെ മൊഴി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് കുട്ടി മറുപടി നല്‍കിയത്. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന രണ്ട് വിഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ ഒരു വിഡിയോയില്‍ സിര്‍സ നിക്കിയെ മര്‍ദിക്കുന്നതും പിന്നീട് വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വലിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളുമാണുള്ളത്.
ഇതേകുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞ വന്ന നിക്കിയുടെ മൂത്തസഹോദരി കാന്‍ചന്‍ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ കാസ്‌ന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്.സംഭവത്തിന് പിന്നാലെ തന്റെ ഇളയ സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അറിയിച്ച് കാന്‍ചന്‍ രംഗത്തെത്തി. സ്ത്രീധനമായി ചോദിച്ച 36 ലക്ഷം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
സഹോദരിയെ ക്രൂരമായി മര്‍ദിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് വിപിന്റെ സഹോദരനെ വിവാഹം കഴിച്ച കാന്‍ചന്‍ പറഞ്ഞു. വിവാഹത്തിന് ശേഷം 36 ലക്ഷം രൂപയാണ് അവര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത്. എന്നാല്‍, ഞങ്ങള്‍ അവര്‍ക്ക് കാര്‍ നല്‍കിയെന്ന കാന്‍ചന്‍ പറഞ്ഞു.
അവര്‍ അവളുടെ കഴിത്തിലും തലയിലും ഇടിച്ചു, ആസിഡൊഴിച്ചു. ഞാനും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ തന്നെയും ഉപദ്രവിച്ചുവെന്ന് കാന്‍ചന്‍ പറഞ്ഞു.