- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു; അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിര്‍ബന്ധിത ലൈംഗികബന്ധം നടത്തിയതായും ആരോപണം; ഡല്‍ഹി വസന്ത് കുഞ്ചിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവില്‍; റെയ്ഡില്‍ കണ്ടെത്തിയ കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റും; സ്വാമിയെ പുറത്താക്കി ആശ്രമം
ന്യൂഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ഒരു പ്രധാന ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികള്‍. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും (ഇഡബ്ല്യുഎസ്) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്നതുമായ വിദ്യാര്‍ഥികളെ ഉപദ്രവിച്ചുവെന്നാണ് പരാതികള്‍. ശ്രീ ശര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥ സാരഥിയാണ് പ്രതിക്കൂട്ടില്‍.
സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിര്‍ബന്ധിത ലൈംഗികബന്ധം നടത്തിയതായുമാണ് പരാതി. വനിതാ അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും വിദ്യാര്‍ഥികളെ പലവിധത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയതായും ചില വാര്‍ഡന്‍മാര്‍ തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം ഡല്‍ഹി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അമിത് ഗോയല്‍ സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും റെയ്ഡ് നടത്തി. എന്നാല്‍ പ്രതി ഇപ്പോഴും ഒളിവിലാണ്. ആഗ്രയ്ക്കടുത്ത് വെച്ച് ഇയാളെ കണ്ടെന്നാണ് സൂചന. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്‌മെന്റില്‍ സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ച വോള്‍വോ കാര്‍ കണ്ടെത്തി. തുടര്‍ പരിശോധനയില്‍ കാറിന്റെ വ്യാജ എംബസി നമ്പര്‍ പ്ലേറ്റുകളാണെന്നും (39 യു എന്‍ 1) കണ്ടെത്തി.
ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കി. സ്വാമി ചൈത്യാനന്ദയുടെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധവും നീതിരഹിതവുമാണെന്നും ആശ്രമത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.