- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആദ്യം മയക്കുമരുന്ന് നല്‍കി ബലാത്സംഗം; പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; സഹികെട്ട് 25കാരിയായ മുന്‍ കോളേജ് അധ്യാപികയുടെ പരാതി; അതിവേഗ അറസ്റ്റുമായി കളമശ്ശേരി പോലീസ്; ഫിറോസിനും മാര്‍ട്ടിനും പിന്നില്‍ മാഫിയ
കൊച്ചി: കോളജ് അധ്യാപികയായിരുന്ന യുവതിയെ എംഡിഎംഎ നല്‍കി ബോധം കെടുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കത്തില്‍. മലപ്പുറം വടക്കേപ്പുറത്ത് വീട്ടില്‍ ഫിറോസ് (28), കോട്ടയം പുത്തന്‍ പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (27 ) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പിന്നില്‍ വമ്പന്‍ മാഫിയയുണ്ടെന്നാണ് സൂചന.
തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനിയായ കോളജ് അധ്യാപിക പരാതിയുമായി എത്തിയത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്‌ലാറ്റിലാണ് പീഡനം നടന്നത്. മൊഴി എടുത്ത ശേഷം കേസെടുത്തു. ബലം പ്രയോഗിച്ച് എംഡിഎംഎയും കഞ്ചാവും നല്‍കി ബോധം കെടുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്.
യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്ഡ് കാര്‍ വില്‍പ്പനയും റെന്റ് എ കാര്‍ ബിസിനസും നടത്തുന്നവരാണ് പ്രതികള്‍. ഗൂഡാലോചന നടത്തിയായിരുന്നു പീഡനം. നേരത്തേ കോളേജില്‍ അദ്ധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണ് പരിചയപ്പെട്ടത്.
25 വയസ്സുള്ള യുവതിയെ ആദ്യം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു. സഹികെട്ടതോടെ യുവതി കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.