- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കിയശേഷം ലൈംഗികചുവയോടെ സംസാരിച്ചു; എതിര്‍ത്തപ്പോള്‍ 66കാരിക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോലീസ് പിടിയില്‍; പരുക്കേറ്റ വയോധിക ചികിത്സയില്‍
കൊല്ലം: ദലിത് വിഭാഗത്തില്‍പ്പെട്ട് 66 വയസുള്ള വയോധികയെ ആക്രമിച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. ശൂരനാട് വടക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍്റും കോണ്‍ഗ്രസ് നേതാവുമായ മഠത്തില്‍ രഘുവിനെതിരെയാണ് (58) വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. വയോധികയെ സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കിയശേഷം ലൈംഗികചുവയോടെ സംസാരിക്കുകയും എതിര്‍ത്തപ്പോള്‍ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ വയോധിക വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ആറിന് വൈകിട്ടായിരുന്നു സംഭവം. ശൂരനാട് നോര്‍ത്ത് പറക്കടവ് സ്വദേശിയായ വയോധിക വീട്ടുജോലി കഴിഞ്ഞ് തിരികെ മടങ്ങുമ്പോള്‍ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയില്‍ ആക്രമണത്തിനിരയായത്. പരിചയമുള്ളതിനാല്‍ സ്‌കൂട്ടറില്‍ കയറ്റി വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി. പോകുന്നതിനിടയില്‍ പണം നല്‍കാമെന്നും തനിക്ക് വഴങ്ങണമെന്നും രഘു പറഞ്ഞതായി വയോധിക പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ വാഹനത്തില്‍ ഇരുന്ന് കൈമുട്ട് കൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയേറ്റു തെറിച്ചു വീണതിനെത്തുടര്‍ന്ന് ശരീരത്തില്‍ ഉള്‍പ്പെടെ പരുക്കേറ്റു. തുടര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്.
ആക്രമത്തില്‍ വയോധികയുടെ ഇടതുകണ്ണിനു താഴെയായി എല്ലിനു പൊട്ടലുണ്ട്. മഠത്തില്‍ രഘുവിനെതിരെ പട്ടികജാതി പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തെങ്കിലും പോലീസ് അയഞ്ഞ സമീപനം കൈക്കൊള്ളുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതി മദ്യാസക്തിയെത്തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ആളാണെന്നും നിലവില്‍ മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ശൂരനാട് പോലീസ് അറിയിച്ചു.